കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/പ്രവർത്തനങ്ങൾ/2024-25

12:06, 26 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26337 (സംവാദം | സംഭാവനകൾ) (page formation)

2024-25

2024 പ്രവേശനോത്സവം (03/06/2024)

ഈ വർഷത്തെ പ്രവേശനോത്സവം വളരെ നന്നായി തന്നെ നടന്നു. വൈപ്പിൻ ലേഡി ഓഫ് ഹോപ്പ് പള്ളിയിലെ അസിസ്റ്റന്റ് വികാരി, സ്കൂൾ മാനേജർ സിസ്റ്റർ ഡെൽഫിൻ ,MPTA പ്രസിഡന്റ് ഹസ്ന എന്നിവരാണ് വിശിഷ്ട അതിഥികളായി എത്തിച്ചേർന്നത്. പുതിയ കുട്ടികളെ ആറാം ക്ലാസിലെയും ഏഴാം ക്ലാസിലെയും കുട്ടികളാണ് സ്കൂൾ ഓഡിറ്റോറിയത്തിലേക് വരവേറ്റത്. കുട്ടികൾക്കു ഹെഡ്മിസ്റ്റർസ് സിസ്റ്റർ അരുണ സമ്മാനങ്ങൾ നൽകി. സ്കൂൾ മാനേജർ കെജി കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പാഠ്യപദ്ധതി പട്ടീഷ്‌കാരണവുമായ ബന്ധപെട്ടു മാറ്റം വന്ന ക്ലാസ്സിലെ ടെക്സ്റ്റ് ബുക്കുകൾ MPTA പ്രസിഡന്റ് ഹസ്ന കുട്ടികൾക്കു നൽകി. തുടർന്നു മധുര വിതരണവും കലാപരിപാടികളും നടന്നു.

ലോക പരിസ്ഥിതി ദിനം (05/06/2024)

ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളിലൂടെ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ഓരോ ക്ലാസ്സിനും സ്കൂൾ മുറ്റത്തുണ് നേടുന്നതിനായി ഓരോ ചെടിയും നൽകി. അത് ഇന്നും നന്നായി തന്നെ  പരിപാലിച്ചു വരുന്നു. ഫാൻസി ഡ്രസ്സ് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കു സമ്മാനങ്ങളും വിതരണം ചെയ്തു. കുട്ടികൾ ഗ്രീൻ ഡേയും എന്നെ ദിനം ആഘോഷിച്ചു.

11/06/2024

അധ്യാപകരും സ്കൂൾ കുട്ടികളും കൂടി എറണാകുളത്തെ ടാൽറോപിന്റെ ഐ ടി ഹെഡ്ക്വാർട്ടേഴ്‌സ് സന്ദർശിച്ചു. ഇതിലൂടെ പതിനെട്ടാമത്തെ വയസിൽ താനെ ഒരു കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസർ പദവിയിലേക് എത്തിയ മഹാദേവ് രതീഷിനെ നേരിൽ കാണാനും സംസാരിക്കാനും ഐഡിയസ് ഷെയർ ചെയ്യാനും സാധിച്ചു. കുറ്ററികൾക് മറക്കാനാവാത്ത നല്ലൊരു അനുഭവം തന്നെയായിരുന്നു .

ബാലവേല വിരുദ്ധദിനം (12/06/2024)

സ്പെഷ്യൽ അസംബ്ലി നടത്തുകയും പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു.

വായനാദിനം   (19/06/2024)

വായനാവാരം നന്നായി ആഘോഷിച്ചു. ഒരാഴ്ച കാലം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന വിവിധ പരിപാടികൾ നടത്തി.വായനാദിന ക്വിസ്, വായന,സമൂഹ വായന,റാലി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ മലയാളം ക്ലബ് ന്റെ നേതൃത്തത്തിൽ നടത്തി.