ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്/ഹൈസ്കൂൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
ജൂൺ 19 വായനാദിനം

ജൂൺ 19 വായനാദിനം

വായനദിനത്തോടനുബന്ധിച്ച് തിരുവങ്ങാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനദിനാചരണം വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ എം സത്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കോഡിനേറ്റർ ശ്രീ സി എച്ച് സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ശ്രീ ഹരിപ്രസാദ് കടമ്പൂർ വായനാദിന സന്ദേശം നൽകി. മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നത് പോലെ ഡിജിറ്റൽ വായനക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും പുസ്തകരൂപത്തിൽ ഇന്ന് ലഭ്യമല്ലാത്ത പഴയകാലത്തെ ആനുകാലികപ്രസിദ്ധീകരണങ്ങളും ഗ്രന്ഥങ്ങളും ഡിജിറ്റൽ രൂപത്തിൽ ഇന്ന് സുഗമമായി

ലഭിക്കുന്നതുകൊണ്ട്, 

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

ഡിജിറ്റൽ വായനയിലൂടെ പഴയകാല സാഹിത്യങ്ങളെ മനസ്സിലാക്കാൻ പരമാവധി സാധിക്കുന്നുണ്ടെന്നും അതിനെ ലഭ്യമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും വായനാ സന്ദേശത്തിൽ സൂചിപ്പിച്ചു. വിവിധ ക്ലബ്ബ് അംഗങ്ങളായ ശ്രീ ഹാരിസ് കെ പി, സുജയ എ, ശ്രീജ എസ്, ജിനേഷ് പ്രസാദ്, ഫൈസൽ, ജീജതോമസ്, എൽ യേശുദാസ് തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.



ബേപ്പൂർ സുൽത്താൻ ഓർമ്മയായിട്ട്  30 വർഷം. ബഷീർ ദിനം ആഘോഷിച്ച് ജി എച്ച് എസ് എസ് തിരുവങ്ങാട് .

ഡോ. ശ്രീ ഹരിപ്രസാദ് കടമ്പൂർ സംസാരിക്കുന്നു  ശ്രീ.സിദ്ദിഖ്, ശ്രീമതി. രജനി (HM), ശ്രീമതി.ജീജ എന്നിവർ സമീപം
ബഷീർദിന പരിപാടിയിലെ വിവിധ പ്രകടനങ്ങൾ

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചയ്ക്ക് 1 30ന് നടന്ന ചടങ്ങിൽ  മലയാളം അധ്യാപകനും വിദ്യാരംഗം കോഡിനേറ്ററുമായ സിദ്ദിഖ് സാർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാന അധ്യാപിക രജനി ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.സംസ്കൃത ഭാഷാ പണ്ഡിതനും അധ്യാപകനുമായ ഹരിപ്രസാദ് സാർ മലയാളസാഹിത്യ ശൈലിയെ പറ്റിയും ബഷീർ ഉൾപ്പെടെയുള്ള സാഹിത്യകാരന്മാരെ പറ്റിയും പ്രഭാഷണം നടത്തി.കൂടാതെ യുപി-തല വിദ്യാർത്ഥിനികൾ  ബഷീറിൻറെ പ്രസിദ്ധമായ നോവൽ പ്രേമലേഖനത്തെ ആസ്പദമാക്കി നാടകം അവതരിപ്പിച്ചു. 9 - ബി യിലെ വിദ്യാർത്ഥിനികൾ പാത്തുമ്മയുടെ ആട് എന്ന നോവലിൻറെ ചെറിയൊരു ഭാഗം ആവിഷ്കരിച്ചും  9 -ഡിയിലെ കുട്ടികൾ ബഷീറിൻറെ പ്രസിദ്ധരായ കഥാപാത്രങ്ങളെ കോർത്തിണയ്ക്കിയും നാടകം അവതരിപ്പിച്ചു.സ്കൂൾതല വിദ്യാരംഗം കൺവീനർ ശ്രീദേവി എം.പി (10 -ഡി)ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. 2.30 - ഓടെ ചടങ്ങ് സമാപിച്ചു.


വിദ്യാർത്ഥികളിൽ ഗണിതശാസ്ത്ര അഭിരുചി വളർത്താൻ ഗണിത പ്രശ്നോത്തരി .

ണിതശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഗണിത ക്വിസ് സംഘടിപ്പിക്കുന്നു.ജൂലൈ അഞ്ചാം തീയതി ഉച്ചയ്ക്ക് 1. 30-ന് നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ ഗണിത അധ്യാപകരായ സരശ്രീ ടീച്ചർ,റുബീന ടീച്ചർ എന്നിവരായിരുന്നു ക്വിസ് മാസ്റ്റേ‍‍ർസ് .മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്  10 - ഡി ക്ലാസിലെ ശ്രീലക്ഷ്മി സുനീഷും രണ്ടാം സ്ഥാനം നേടിയത് ആയിഷ ഫിദ(10- സി),ആവണി(8-ഡി) എന്നിവരാണ്. ജൂലൈ 19 - നാണ് അടുത്ത മത്സരം സംഘടിപ്പിക്കുന്നത്.