സെന്റ് ജോസഫ്‌സ് എൽ.പി. സ്കൂൾ‍‍‍‍, അരീക്കമല/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പഠന പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

3 / 6 / 24 തിങ്കളാഴ്ച സെന്റ്.ജോസഫ്സ്  എൽ.പി സ്കൂൾ  പ്രവേശനോത്സവം വളരെ വിപുലമായി നടന്നു. റവ.ഫാ. ജോസഫ് പുതുമന സ്കൂൾ വെഞ്ചിരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തതിനു ശേഷം പ്രവേശനോത്സവ കാര്യപരിപാടികൾ ആരംഭിച്ചു. സ്വാഗത പ്രഭാഷണം ശ്രീമതി.ഷാന്റി തോമസ് ( HM )പറയുകയുണ്ടായി. അധ്യക്ഷ പ്രസംഗം ശ്രീമതി.ഷീജ ഷിബു ( വാർഡ് മെമ്പർ ) പറഞ്ഞു. ഉദ്ഘാടന കർമ്മം റവ.ഫാ.ജോസഫ് പുതുമന (സ്കൂൾ മാനേജർ ) നിർവ്വഹിച്ചു. ശ്രീ. മാർട്ടിൻ ആനിത്തോട്ടത്തിൽ ( PTA പ്രസിഡണ്ട് ) ശ്രീമതി.ഷൈനി വട്ടംകണ്ടത്തിൽ ( MPTA പ്രസിഡണ്ട് ) ശ്രീ. ജസ്റ്റിൻ തുളുമ്പൻ മാക്കൽ ( വാർഡ് മെമ്പർ ) ശ്രീ. ബോബി കുവാതൂക്കിൽ ( ഇവ ക കോഡിനേറ്റർ ) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. നവാഗതരായ കുട്ടികൾ അക്ഷര ദീപം തെളിയിക്കയും അവർക്ക് പഠനോപകരണ കിറ്റ്  സമ്മാനമായി നൽകുകയും ചെയ്തു. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഢു വിതരണം ചെയ്യുകയും, റോസ് മേരി ജേക്കബ് ( സ്റ്റാഫ് സെക്രട്ടറി) നന്ദി പറയുകയും ചെയ്തു. പ്രവേശനോത്സവ കാര്യപരിപാടികൾക്ക് ശേഷം രക്ഷാകർതൃ പരിശീലന ക്ലാസ് ശ്രീമതി  ബിന്ദിത കെ.ജെ (അധ്യാപിക) നയിക്കുകയും ചെയ്തു.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം വളരെ ഗംഭീരമായി ആചരിച്ചു. 12-ാം വാർഡ് മെമ്പർ ശ്രീമതി. ഷീജ ഷിബു വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ഷാന്റി തോമസ് പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികൾ കൊണ്ടുവന്ന ചെടികളും ഔഷധ സസ്യങ്ങളും സ്കൂളിൽ നട്ടുവെയ്ക്കുകയും എല്ലാ കുട്ടികൾക്കും കറിവേപ്പിൻ തൈ വിതരണം ചെയ്യുകയും ചെയ്തു.

വായനാദിനം

ജൂൺ 19 വായനാദിനം  വളരെ ഗംഭീരമായി ആചരിച്ചു. അന്നേ ദിവസം  വായനോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധ തരം മത്സരങ്ങൾ സംഘടിപ്പിച്ചു. അധ്യാപികയായ ബിനിത കെ.ജെ പുസ്തക പരിചയം നടത്തി. വർഷം മുഴുവൻ നീളുന്ന ലൈബ്രറി പുസ്തക വായനയ്ക്ക് തുടക്കം കുറിച്ചു.

ഏരുവേശി പഞ്ചായത്തിന്റെ ചെറിയ അരീക്കമല ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണം ജൂൺ 21ചെറിയ അരീക്കമല സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ നടന്നു. ഏരുവേശി പഞ്ചായത്ത് പ്രസിഡണ്ട് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷീജ ഷിബു അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ശ്രീലക്ഷ്മി ആമുഖ പ്രഭാഷണവും സ്കൂ മാനേജർ റവ.ഫാ ജോസഫ് പുതുമന അനുഗ്രഹ പ്രഭാഷണവും നടത്തി. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളി ൻ തോമസ്, വാർഡ് മെമ്പർ ജസ്റ്റിൻ സഖറിയാസ്, സ്കൂൾ മുഖ്യാധ്യാപിക ഷാന്റി തോമസ്, പിടിഎ പ്രസിഡണ്ട് മാർട്ടിൻ ആനിത്തോട്ടം എന്നിവർ പ്രസംഗിച്ചു. തുടർന്ന് യോഗാ ട്രെയിനർ സിന്ധു . ജി . മേനോൻ സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുംയോഗ പരിശീലനം നൽകി.