ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ്‌സ് എൽ.പി. സ്കൂൾ‍‍‍‍, അരീക്കമല/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പഠന പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

3 / 6 / 24 തിങ്കളാഴ്ച സെന്റ്.ജോസഫ്സ്  എൽ.പി സ്കൂൾ  പ്രവേശനോത്സവം വളരെ വിപുലമായി നടന്നു. റവ.ഫാ. ജോസഫ് പുതുമന സ്കൂൾ വെഞ്ചിരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തതിനു ശേഷം പ്രവേശനോത്സവ കാര്യപരിപാടികൾ ആരംഭിച്ചു. സ്വാഗത പ്രഭാഷണം ശ്രീമതി.ഷാന്റി തോമസ് ( HM )പറയുകയുണ്ടായി. അധ്യക്ഷ പ്രസംഗം ശ്രീമതി.ഷീജ ഷിബു ( വാർഡ് മെമ്പർ ) പറഞ്ഞു. ഉദ്ഘാടന കർമ്മം റവ.ഫാ.ജോസഫ് പുതുമന (സ്കൂൾ മാനേജർ ) നിർവ്വഹിച്ചു. ശ്രീ. മാർട്ടിൻ ആനിത്തോട്ടത്തിൽ ( PTA പ്രസിഡണ്ട് ) ശ്രീമതി.ഷൈനി വട്ടംകണ്ടത്തിൽ ( MPTA പ്രസിഡണ്ട് ) ശ്രീ. ജസ്റ്റിൻ തുളുമ്പൻ മാക്കൽ ( വാർഡ് മെമ്പർ ) ശ്രീ. ബോബി കുവാതൂക്കിൽ ( ഇവ ക കോഡിനേറ്റർ ) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. നവാഗതരായ കുട്ടികൾ അക്ഷര ദീപം തെളിയിക്കയും അവർക്ക് പഠനോപകരണ കിറ്റ്  സമ്മാനമായി നൽകുകയും ചെയ്തു. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഢു വിതരണം ചെയ്യുകയും, റോസ് മേരി ജേക്കബ് ( സ്റ്റാഫ് സെക്രട്ടറി) നന്ദി പറയുകയും ചെയ്തു. പ്രവേശനോത്സവ കാര്യപരിപാടികൾക്ക് ശേഷം രക്ഷാകർതൃ പരിശീലന ക്ലാസ് ശ്രീമതി  ബിന്ദിത കെ.ജെ (അധ്യാപിക) നയിക്കുകയും ചെയ്തു.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം വളരെ ഗംഭീരമായി ആചരിച്ചു. 12-ാം വാർഡ് മെമ്പർ ശ്രീമതി. ഷീജ ഷിബു വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ഷാന്റി തോമസ് പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികൾ കൊണ്ടുവന്ന ചെടികളും ഔഷധ സസ്യങ്ങളും സ്കൂളിൽ നട്ടുവെയ്ക്കുകയും എല്ലാ കുട്ടികൾക്കും കറിവേപ്പിൻ തൈ വിതരണം ചെയ്യുകയും ചെയ്തു.

വായനാദിനം

ജൂൺ 19 വായനാദിനം  വളരെ ഗംഭീരമായി ആചരിച്ചു. അന്നേ ദിവസം  വായനോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധ തരം മത്സരങ്ങൾ സംഘടിപ്പിച്ചു. അധ്യാപികയായ ബിനിത കെ.ജെ പുസ്തക പരിചയം നടത്തി. വർഷം മുഴുവൻ നീളുന്ന ലൈബ്രറി പുസ്തക വായനയ്ക്ക് തുടക്കം കുറിച്ചു.