സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പി.ടി. എ പൊതുയോഗം

15:19, 15 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/പി.ടി. എ പൊതുയോഗം എന്ന താൾ സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പി.ടി. എ പൊതുയോഗം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അദ്ധ്യാപക രക്ഷാ കർത്തൃ സംഘടന.

ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഏറ്റവും കൂടുതൽ സഹായകമായിട്ടുള്ള ഒരു ഘടകമാണ് പിടി എ യുടെ സഹകരണം. സ്കൂളിന്റെയശസ്സ് വളർത്തുന്നതിലും   വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിലുമുള്ള പിടി എ യുടെ പങ്ക് നിർണ്ണായകമാണ്.

20 21- 2022 വർഷത്തിൽ പിടി എ യുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ .  

1. ക്ളാസ് മുറികൾ പുതിയ ഫ്ലോർ ടൈൽസ് ഇട്ടു മനോഹരമാക്കി.

2. സ്കൂൾ മുറ്റം റോഡ് ലെവലിൽ ഉയർത്തി.

3. ജൈവ വൈവിധ്യ പാർക്ക് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വിപുലീകരിച്ചു.

4. കുട്ടികളുടെ പഠന നിലവാരം സംബന്ധിച്ച് ക്ലാസ് ടീച്ചറുമായി എല്ലാ ആഴ്ചകളിലും ചർച്ച നടത്തുകയും പഠന വിടവ് നികത്താൻ പ്രായോഗികമാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു.

5.കടലാക്രമണത്തിൽ ഡിജിറ്റൽ ഉപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകുകയും ഓൺലൈൻ ക്ലാസിലെ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്തു.

6. ദിനാചരണങ്ങളിൽ രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തി വിദ്യാലയത്തെയും സമൂഹത്തെയും കോർത്തിണക്കി മത്സരങ്ങൾ സംഘടിപ്പിച്ചു.

22 - 1 - 2022 ന് ഉച്ചയ്ക്ക് 2 മണിക്ക് ഗൂഗിൾ മീറ്റിലൂടെ ഓൺ ലൈനായി നടന്ന യോഗത്തിൽ PTA പ്രസിഡന്റ് , H. M Sr അന്ന, പിടിഎ ഭാരവാഹികൾ എന്നിവർ ഓൺലൈനായി പങ്കെടുത്തു. കോവിഡ് രൂക്ഷമായതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരo ഓൺലൈൻ ക്ലാസ്സുകൾ വീണ്ടും ജനുവരി 24 മുതൽ പുനരാരംഭിക്കുന്നതിനെ കുറിച്ച് പിടിഎ അംഗങ്ങളെ അറിയിക്കുന്നതിനായിട്ടാണ് യോഗം ചേർന്നത്.

19/02/20 22 ന് വൈകീട്ട് 6 മണിക്ക് ഓൺ ലൈനായി നടന്ന യോഗത്തിലെ പ്രധാന വിഷയം സ്കൂൾ വീണ്ടും തുറക്കുന്നതു സംബന്ധിച്ചായിരുന്നു. ഫെബ്രുവരി 21 മുതൽ സ്കൂൾ മുഴുവൻ സമയം പ്രവർത്തിക്കുമെന്ന് H M.Sr അന്ന ഏവരേയും അറിയിച്ചു. സ്ക്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ച ചെയ്തു.