എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2024-25
പരിയാപുരം സെൻട്രൽ എയുപി സ്കൂളിലെ പ്രവേശനോത്സവം ജൂൺ 3 ന് വർണ്ണാഭമായി തന്നെ ആഘോഷിച്ചു. 9 മണിയോടെ തന്നെ വാദ്യമേളക്കാർ മേളം തുടങ്ങി. തുടർന്ന് അലങ്കരിച്ച വേദിയിലേക്ക് ആദ്യം അതിഥികളെ സ്വീകരിച്ചിരുത്തി. പിന്നീട് നവാഗതരായ കുഞ്ഞുങ്ങളെ വാദ്യമേളത്തോടെ സദസ്സിലേക്ക് ആനയിച്ചു. ചടങ്ങിലെ ഉദ്ഘാടക മുൻസിപ്പൽ വാർഡ് കൗൺസിലർ ശ്രീ സുമതി കുന്നേക്കാട്ട് ആയിരുന്നു. കൂടെ മുഖ്യ അതിഥികളായി ശ്രീ പ്രജീഷ് കോട്ടക്കൽ ( കോമഡി ഉത്സവം fame), ചിത്രകാരന്മാരായ ശ്രീ ജിതിൻ പോക്കാട്ട്, ശ്രീ മുജീബ് മീനടത്തൂർ എന്നിവരും ഉണ്ടായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വിധു, സ്കൂൾ മാനേജർ ശ്രീ ആനന്ദൻ മാസ്റ്റർ, മുൻ ഹെഡ്മാസ്റ്റർമാരായ ശ്രീ ജനചന്ദ്രൻ മാസ്റ്റർ, ശ്രീ പ്രകാശൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് ശ്രീ.ഷൈജു,എം ടി എ പ്രസിഡന്റ് ശ്രീമതി രജനി, മറ്റ് പിടിഎ ഭാരവാഹികളും വേദിയിൽ സന്നിഹിതരായിരുന്നു. സ്വാഗതം പറഞ്ഞത് ശ്രീവിധു മാസ്റ്റർ,അധ്യക്ഷം വഹിച്ചത് പിടിഎ പ്രസിഡണ്ട് ശ്രീ.ഷൈജു, ഒപ്പം ആശംസകൾ നേരാൻ വാർഡ് കൗൺസിലർ ശ്രീമതി ദേവകി നാഗേഷ്, മാനേജർ ശ്രീ ആനന്ദൻ മാസ്റ്റർ മുൻ ഹെഡ്മാസ്റ്റർമാരായ ശ്രീ ജനചന്ദ്രൻ മാസ്റ്റർ ശ്രീ പ്രകാശൻ മാസ്റ്റർ, ശ്രീമതി.രജനി, മറ്റ് പിടിഎ അംഗങ്ങളും ഉണ്ടായിരുന്നു.
ശേഷം കൊച്ചു കൂട്ടുകാരുടെ ഒന്ന് രണ്ട് കലാപരിപാടികൾ അരങ്ങേറി അതോടൊപ്പം തന്നെ നവാഗതർക്ക് ചിത്രകാരന്മാർ ചിത്രങ്ങൾ വരച്ചു നൽകി. അവസാനം നന്ദി പറഞ്ഞതാകട്ടെ, സ്റ്റാഫ് സെക്രട്ടറി ശ്രീ.ആസിഫ് മാസ്റ്ററും. പിന്നീട് സ്കൂളിലെ മുഴുവനാളുകൾക്കും പായസവിതരണം നടത്തി. ഏകദേശം മുഴുവൻ രക്ഷിതാക്കളും പങ്കെടുത്ത ഈ പ്രവേശനോത്സവം തികച്ചും പ്രൗഢഗംഭീരം തന്നെയായിരുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |