സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 13 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LK33056 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ കഴിവുകളെ പൂർണ്ണമായും വികസിപ്പിച്ച് അവരെ ഉത്തരവാദിത്വമുള്ള പൗരന്മാരായി വളർത്തിയെടുക്കുകയാണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം.ബോധവൽക്കരണ ക്ലാസുകൾ, പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട വ്യക്ഷത്തൈ നടീൽ, ലോക രക്തദാന ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം എന്നിവയിൽ സ്കൗട്ട് അംഗങ്ങൾ പങ്കെടുത്തുവരുന്നു.International Yoga day -യിൽ കുട്ടികളുടെ ശരീരത്തിനും മനസ്സിനും ആരോഗ്യം പ്രദാനം ചെയ്യുന്ന യോഗാ ക്ലാസ്സുകൾ നടത്തി.സ്കൂൾ തല പരീശീലന ക്ലാസ്സുകൾ,വിവിധ ദിനാചരണങ്ങൾ ഇവയിൽ സ്കൗട്ട് അംഗങ്ങൾ പങ്കെടുക്കുന്നു.സ്കൗട്ട് മാസ്റ്റർമാരായി ഹൈസ്‌കൂൾ വിഭാഗത്തിൽ ശ്രീമതി റോസ് മേരി ജയിംസും ഹയർസെക്കണ്ടറിവിഭാഗത്തിൽ ശ്രീ.എബിൻ അലക്സാണ്ടറും സേവനം അനുഷ്ഠിക്കുന്നു.ഗൈഡ്സ് സെക്കണ്ടറി വിഭാഗം സിസ്റ്റർ റോസമ്മ ഫ്രാൻസിസും ഗൈഡ്സ് ഹയർസെക്കണ്ടറി വിഭാഗം ഡോക്ടർ മിനിമോൾ കുര്യനും പ്രവർത്തിക്കുന്നു.

ഗൈഡ്സ് സെക്കണ്ടറി വിഭാഗം
സ്കൗട്ട് ഹൈസ്‌കൂൾ വിഭാഗം
ഗൈഡ്സ് സെക്കണ്ടറി വിഭാഗം