Schoolwiki സംരംഭത്തിൽ നിന്ന്
1921 ലെ മലബാർ ലഹള യുടെ ആവേശം കണ്ണമംഗലത്തും ചേറൂരിലുംസജീവമായിരുന്നു.നിരവധി ആളുകൾ സമരത്തിൽ പങ്കെടുക്കുകയും ബ്രിട്ടീഷുകാർക്കെതിരെ പോരാടി വീരമൃത്യു വരിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ പോരായ്മയായിരിക്കാം സമരത്തിലേക്ക് കൂടുതൽ ആളുകൾ വരുന്നതെന്ന് ബ്രിട്ടീഷ് ഗവൺമെൻറ് മനസ്സിലാക്കി.തുടർന്ന് അന്നത്തെ മലബാർ കലക്ടർ അച്ഛനമ്പലത്ത് വരികയും നാട്ടു കാരണവരായിരുന്ന പുള്ളാട്ട് അഹ്മദ് കുട്ടി ഹാജി മൊല്ലയുമായി സംസാരിച്ച് പ്രദേശത്ത് സ്കൂൾ തുടങ്ങാൻ അഭ്യർത്ഥിക്കുകയും ചെയ്തു.കുടുംബത്തിലെ മറ്റുള്ളവരുമായി സംസാരിച്ച് സ്വന്തം സ്ഥലത്ത് അദ്ദേഹം സ്കൂൾ നിർമ്മിച്ചു നൽകി.