ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പ്രവർത്തനങ്ങൾ/2024-25
സമഗ്ര ശിക്ഷാ കേരളം
പഠന പരിപോഷണ പരിപാടി 2024 - 25
എച്ച് എസ് തലം
പദ്ധതി രൂപരേഖ
ന്യൂ ഹയർ സെക്കൻഡറി സ്കൂൾ നെല്ലിമൂട് 2024 -25 അധ്യയന വർഷത്തിൽ എച്ച് എസ് തലത്തിൽ (ക്ലാസ് ഒൻപത്, പത്ത് ) നടപ്പിലാക്കി വരുന്ന പഠന പരിപോഷണ പദ്ധതിയാണ് ജീവനാണ് വായന . വായന ദിനവുമായി ബന്ധപ്പെട്ട് ജൂൺ 19 -ാം തിയതിയാണ് ടി പദ്ധതിയുടെ ഉത്ഘാടനം ബഹു. ഹെഡ് മിസ്‍ട്രസ് ശ്രീമതി. ശ്രീകല എൻ എസ് നിർവഹിച്ചത്. വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്നതോടൊപ്പം ദിനപത്രങ്ങളുടെ സ്വാധീനവും, അത് വായിച്ച് വാർത്താ കുറിപ്പുകൾ തയ്യാറാക്കുന്നതിൻെറയും പ്രാധാന്യം ലക്ഷ്യം വയ്ക്കുന്നു.