സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 9 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14002 (സംവാദം | സംഭാവനകൾ) (→‎പ്രവേശനോത്സവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 2024-25

പ്രവേശനോത്സവം

തലശ്ശേരി 2024-25 വർഷത്തെ സ്കൂൾ പ്രവേശനോത്സവം ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു. നവാഗതരെ ബാൻഡ് മേളത്തോടെ സമ്മാനങ്ങളും പൂക്കളും കൊടുത്തു് സ്വീകരിച്ചു .സ്കൂളിലെ SPC, GUIDES,RED CROSS യൂണിറ്റുകളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ആയിരത്തോളം വരുന്ന വിത്തുകൾ അടക്കം ചെയ്ത പേപ്പർ പെന്നുകൾ ആണ് നവാഗതർക്ക് സമ്മാനമായി ഒരുക്കിയത് .ചടങ്ങിന്റെ മുഖ്യാതിഥി ആയെത്തിയത് പ്രശസ്ത സിനിമ സംവിധായകൻ ശ്രീ പ്രദീപ് ചൊക്ലി ആയിരുന്നു.അദ്ദേഹം ചടങ്ങു ഉദ്‌ഘാടനം ചെയ്ത സംസാരിച്ചു.സ്കൂളിലെ തന്നെ വിദ്യാർത്ഥിനിയും ഐഡിയ സ്റ്റാർസിംഗർ ഫെയിം ആയ കുമാരി ജാൻവി പാട്ടുകൾ പാടി നവാഗതരായ കുരുന്നുകളെ സന്തോഷിപ്പിച്ചു .അന്നേദിവസം തന്നെ നവാഗതരായ വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് ശ്രീമതി ബിന്ദുജോയിയുടെ നേതൃത്വത്തിൽ 'രക്ഷാകർതൃ വിദ്യാഭ്യാസം' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നൽകി.

പ്രകൃതിക്ക‍ു തുണയായി ഒരുകൂട്ടം സ്കൂൾ വിദ്യാർത്ഥികൾ

തലശ്ശേരി : പ്രകൃതിക്ക‍ു ത‍ുണയായി ഒരുകൂട്ടം സ്‍കൂൾ വിദ്യാർത്ഥിനികൾ.സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്‍കൂൾ വിദ്യാർത്ഥിനികൾ കൊണ്ടുവന്ന മാവിൻ തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടുകൊണ്ട് കർഷകരായ ദമ്പതികൾ ശ്രീമതി സുജാതയും ശ്രീ ലക്ഷ്‍മണനും പരിസ്ഥിതി ദിനം ഉദ്‌ഘാടനം ചെയ്തു .സീനിയർ അധ്യാപകരായ ശ്രീമതി ബിന്ദു ബാലകൃഷ്ണൻ ,സിസ്റ്റർ സീന ,സിസ്റ്റർ സലീറ എന്നിവർ ഇവരെ പൊന്നാടയിട്ട് ഇട്ട് ആദരിച്ചു. നല്ലൊരുകർഷകകൂടിയായ സിസ്റ്റർ സലീറയെ പൊന്നാടയിട്ട് ആദരിച്ചു.ലാലി ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി എസ്.പി.സി,ജെ.ആർ.സി., ലിറ്റിൽ കൈറ്റ്സ്, സ്‍കൗട്ട് ആന്റ് ഗൈഡ്സ് എന്നിവരുടെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട സംവാദവും നടത്തി.പരിസ്ഥിതി ദിനത്തോടനുബന്ധിച് പരിസ്ഥിതി ദിന ക്വിസ് മത്സരവും വിദ്യാർഥികൾക്കായി നടത്തി .ഇനിവരും തലമുറയ്‍ക്കും ഒരു പാഠമാകാൻ ഈ കുട്ടികൾക്ക് സാധിക്കും എന്നതിൽ സംശയമില്ല.

ലഹരി വിരുദ്ധദിനം

സേക്രഡ് ഹാർട്ട്‌ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധദിനം സമുചിതമായി കൊണ്ടാടി. രാവിലെ സ്കൂൾ അസംബ്ലിയിൽ, ലഹരിവസ്തുക്കൾ എന്ന മാനവവിപത്തിനെ കുറിച്ച് നിഹാരിക പ്രസംഗിച്ചു. എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. SPC, JRC, GUIDES, LITTLE KITES എന്നീ പദ്ധതികളിലെ കുട്ടികളുടെ നേതൃത്വത്തിൽ സജീവമായ പരിപാടികൾ സംഘടിപ്പിച്ചു.കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ പ്രഭുനാഥ്, പ്രിവന്റീവ് ഓഫീസർ ശ്രീ റാഷിദ്‌ എന്നിവരുടെ നേതൃ ത്വത്തിൽ ഏകാംഗനാടകം അരങ്ങേറിയത് കുട്ടികളിൽ ലഹരിക്കെതിരെയുള്ള അവബോധം ഉറപ്പിക്കാൻ പര്യാപ്തമായി. പ്ലക്കാർഡുകളുമേന്തി ലഹരി വിരുദ്ധറാലി സംഘടിപ്പിച്ചു. സ്കൂൾ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ ചുറ്റുവട്ടത്തുള്ള കടകളിലും വഴിയിലെ യാത്രക്കാർക്കും ലഹരിക്കെതിരെയുള്ള ബ്രോഷർ നൽകി ബോധവൽക്കരിച്ചു. ജീവിതത്തിന് ഊർജ്ജസ്വലതയേകുന്ന ലഹരികൾ മറ്റു പലതും ഉണ്ട് എന്ന സന്ദേശം ഉണർത്തിക്കൊണ്ട് എസ് പി സി കേഡറ്റുകളുടെ ഇടയിൽ ഫുട്ബോൾ ടീമിന് രൂപം നൽകി. സ്കൂൾ ലഹരിവിരുദ്ധ ക്ലബ്‌, ടീൻസ് ക്ലബ്‌ എന്നിവർ സംയുക്തമായി ലഹരിക്കെതിരെ ഒപ്പു ശേഖരണം നടത്തി.

വായനവാരാഘോഷവും വിവിധക്ലബ്ബുകളുടെ ഉദ്ഘാടനവും

2024-25അധ്യാന വർഷത്തെ വായനാവാരാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും 25-6-24 ചൊവ്വാഴ്ച നടത്തി. റിട്ടയേഡ് പ്രധാ

നാധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ എം മുസ്തഫ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.പാട്ടുകളും കഥകളുമായി മുസ്തഫ മാസ്റ്റർ കുട്ടികളെ വായനാലോകത്തെ പരിചയപ്പെടുത്തി. തുടർന്ന് വിവിധ ക്ലബ്ബുകളുടെ വൈവിധ്യങ്ങളായ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിയ ദൃശ്യാവിഷ്കാരവും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗണിത നൃത്തവും വേറിട്ട

അനുഭവം കുട്ടികൾക്ക് നൽകി. ഐടി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പരിചയപ്പെടുത്തിയത്

കുട്ടികളിൽ കൗതുകമുണർത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസറ്റ്, ലോക്കൽ മാനേജർ സിസ്റ്റർ പ്രിൻസി ആന്റണി എന്നിവർ ആശംസകൾ

അറിയിച്ചു സംസാരിച്ചു.അധ്യാപക പ്രതിനിധി ശ്രീമതി മെരീറ്റാ ഫിലിപ്പ്ച ടങ്ങിന് നന്ദി പറഞ്ഞു.

വിജയികളെ അനുമോദിച്ചു

കെ രാമകൃഷ്ണൻ അവർകൾ ട്രോഫി നൽകുന്നു

തലശ്ശേരി: സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ2023-24 അധ്യയന വർഷത്തെ എസ്എസ്എൽസി,പ്ലസ് ടു വിഭാഗങ്ങളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥിനികളെയും, യു എസ് എസ് കിട്ടിയ വിദ്യാർഥിനികളെയും അനുമോദിച്ചു. കഴിഞ്ഞവർഷം മുഴുവൻ വിഷയങ്ങൾക്കും A+ നേടിയത് 78 വിദ്യാർത്ഥിനികൾ ആയിരുന്നു, ഇതൊരു ചരിത്ര നേട്ടമാണ്, കൂടാതെ പ്ലസ് ടു 17 വിദ്യാർഥിനികൾ മുഴുവൻ എ പ്ലസ് കരസ്ഥമാക്കി. യുഎസ്എസ് വിന്നേഴ്സിന്റെ എണ്ണം 14 ആയിരുന്നു. 2024 ജൂൺ 21 ന് 3:00 മണിക്ക് സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയത് വിജിലൻസ് വിഭാഗത്തിൽ എൻക്വയറി കമ്മീഷണറും സ്പെഷ്യൽ ജഡ്ജുമായ കെ രാമകൃഷ്ണൻ അവർകൾ ആയിരുന്നു.അദ്ദേഹം ചടങ്ങ് ഉദ്ഘാടനം ചെയ്തു, കുട്ടികൾ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ മരിയരേഖ ഏവരെയും സ്വാഗതം ചെയ്തു . തലശ്ശേരി വാർഡ് കൗൺസിലർ ശ്രീ ഫൈസൽ പുനത്തിൽ, ലോക്കൽ മാനേജർ സിസ്റ്റർ പ്രിൻസി ആന്റണി, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു ബാലകൃഷ്ണൻ, ഹയർസെക്കൻഡറി അധ്യാപിക ശ്രീമതി മഞ്ജു ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അധ്യാപിക അനു മരിയ ചടങ്ങിന് നന്ദി പറഞ്ഞു

ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്‍റ്റ‍ും SPC ഫിസിക്കൽ ടെസ്‍റ്റ‍ും നടത്തി.

തലശ്ശേരി: തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹയർസെക്കന്ററി സ്‍ക‍ൂളിൽ പുതിയ അദ്ധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് , SPC പ്രവേശന ടെസ്‍റ്റ് നടത്തി.

ജ‍ൂൺ 15 രാവിലെ ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്‍റ്റ് കമ്പ്യൂട്ടർ ലാബിൽ നടത്തി.തലശ്ശേരി സ്‍റ്റേഡിയത്തിൽ SPC ഫിസിക്കൽ ടെസ്‍റ്റും നടത്തപ്പെട്ടു. ഒട്ടനേകം 8 ക്ലാസ് വിദ്യാർത്ഥികൾ ടെസ്‍റ്റുകളിൽ പങ്കെടുത്തു.

സുമടീച്ചർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

സുമടീച്ചർ

സേക്രഡ് ഹാർട്ട് ഗേൾസ്‌ ഹയർ സെക്കന്ററി സ്കൂൾ സംഗീതാധ്യാപിക സുമ പി ഉണ്ണിയുടെ വിയോഗം ഏവരെയും ദുഃഖത്തിലാഴ്ത്തി .19വർഷത്തോളം സ്കൂളിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നതിനായി കലോത്സവവേദികളിൽ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചൊരുക്കിയും അവരെ നയിച്ചും ഊർജസ്വലമായ പ്രവർത്തനങ്ങളാണ് ടീച്ചർ നടത്തിയത് .ഏറെക്കാലം സ്കൂളിലെ ഗൈഡ്സിന്റെ ക്യാപ്റ്റൻ ആയും ടീച്ചർ സേവനമനുഷ്ഠിച്ചു .ടീച്ചർ ജൂൺ 16ന് നമ്മോട് വിടപറഞ്ഞു.ഏറെക്കാലം രോഗശയ്യയിലായിരുന്ന ടീച്ചർ അസുഖം ഭേദമായി സ്കൂളിൽ തിരികെ പ്രവേശിച്ചു ജോലി തുടർന്ന് എങ്കിലുംരോഗം മൂർച്ഛിച്ചു നമ്മെ വിട്ടുപിരിഞ്ഞത്, വിദ്യാർഥിസമൂഹത്തിനും അധ്യാപകർക്കും തീരാവേദനയായി .

അന്താരാഷ്ട്ര യോഗാദിനം

അന്താരാഷ്ട്ര യോഗാദിനം

തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. യോഗ അധ്യാപകൻ എൻ സി മുരളി കുട്ടികൾക്ക് യോഗ പരിശീലനം നടത്തി.പ്രഥാനധ്യാപിക സിസ്റ്റർ റോസറ്റ് അധ്യക്ഷയായി എസ് പി സി ജെ ആർ സി സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെടെ 200 ഓളം വിദ്യാർത്ഥികൾ യോഗ പ്രദർശന പരിപാടിയിൽ പങ്കെടുത്തു. അധ്യാപികമാരായ മെറീറ്റ ഫിലിപ്പ് സ്റ്റാഫ് സെക്രട്ടറി ബിന്ദുജോയ് തുടങ്ങിയവർ സംബന്ധിച്ചു.

ലിറ്റിൽ കൈറ്റ്സ് ,എസ് പി സി രക്ഷാകർതൃ യോഗം

സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ,എസ് പി സി 2024-25 ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് ജൂൺ 27ന് സയൻസ് ലാബിൽ ചേർന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസറ്റ്, തലശ്ശേരി പോലീസ് സ്റ്റേഷൻ SI അഷ്‌റഫ്‌ സർ,ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ബിന്ദു ജോയി,ലിറ്റിൽ മിസ്ട്രെസ് ചിഞ്ചു,SPC CPO മരീറ്റ , ACPO ഹർഷ G എന്നിവർ രക്ഷിതാക്കളോട് സംസാരിച്ചു.

ലോക സംഗീത ദിനം ആഘോഷിച്ചു

ജാൻവി

സേക്രഡ് ഹാർട്ട്‌ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ലോക സംഗീത ദിനത്തോടനുബന്ധിച്ച് ടീച്ചേഴ്സും വിദ്യാർഥിനികളും ചേർന്ന് സംഗീത വിരുന്നൊരുക്കി.

ടീച്ചർ മെറീറ്റഫിലിപ്പ് ,ടീച്ചർ സുമനദേവി,ടീച്ചർ ശൈലജ, എന്നിവരുംവിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ദേവതീർത്ഥ, ജാൻവി എന്നിവരും ഗാനങ്ങൾ ആലപിച്ചു.

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യും സയൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പെയിന്റിംഗ് കോമ്പറ്റീഷനിലും പോസ്റ്റർ രചനാ മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനക്കാരെ തിരഞ്ഞെടുത്തു അനുമോദിച്ചു

ബഷീർദിനം

ഈ വർഷത്തെ ബഷീർദിനം സമുചിതമായി സ്കൂളിൽ ഘോഷിച്ചു .ടോക്ക്,ബഷീർദിന കവിതാലാപനം ,കഥാപാത്രാവിഷ്കാരം,ബഷീർ പുസ്തകങ്ങളുടെ പ്രദർശനം .കുട്ടികൾ വരച്ച ബഷീറിന്റെയും,ബഷീർകഥാപാത്രങ്ങളുടെയും പ്രദർശനം ഇവസംഘടിപ്പിച്ചു .

ഇ -ജാലകം പ്രകാശനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പത്രം ഇ -ജാലകംപ്രകാശനം എൽ കെ അംഗങ്ങൾ ഹെഡ്മിസ്ട്രസ്സുി ന് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. എല്ലാമാസവും സ്കൂൾ വിശേഷങ്ങളടങ്ങിയ പത്രം പുറത്തിറക്കുമെന്ന് അറിയിച്ചു. ഇ ജാലകം ഡിജിറ്റൽ കോപ്പി ക്ലാസ് ഗ്രൂപ്പുകളിലേക്കും ഒരു ഹാർഡ് കോപ്പി നോട്ടീസ് ബോർഡിലും പതിപ്പിച്ചു .