ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

പുതിയ  അധ്യായന വർഷത്തിന് തുടക്കം കുറിച്ച്  കൊണ്ട് ജൂൺ 3ന്  പ്രവേശനോത്സവം നടന്നു. വിവിധ ആഘോഷരവങ്ങളോടെ തന്നെ പ്രവേശനോത്സവം പരിപാടികൾ നടന്നു. പരിപാടിയുടെ  ഉ്ഘാടനം നടത്തിയത് വാർഡ് മെമ്പർ ശാദിയ പർവിയായിരുന്നു, സ്വാഗതം പറഞ്ഞത്  HM    ഷൈനി  ടീച്ചർ ,മറ്റു അദ്ധ്യാപകർ ആശംസകളർപ്പിച്ചു .

   നവാഗതരെ സ്വീകരിക്കാൻ എല്ലാ കുട്ടികളും ചുവപ്പ്, വെള്ള വേഷധാരികളായി അണിനിരന്നു. ബലൂൺ നൽകി പ്രവേശന ഗാനത്തിനൊപ്പം കൈ അടിച്ച് കുഞ്ഞു മക്കളെ വരവേറ്റു. ഹാളിൽ നവാഗതരെ സ്വാഗതം ചെയ്ത് കൊണ്ടു് മറ്റു കുട്ടികൾ വെൽകം ഡാൻസ് നടത്തി. പിന്നീട് കുട്ടികൾക്കുള്ള  പഠനോപകരണ കിറ്റ് വിതരണം നടത്തി. അവസാനമായി പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പായസ വിതരണം നടത്തി


ജൂൺ-5 ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിന ആഘോഷം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ പ്രതിജ്ഞ നടത്തി . കൂടാതെ പ്രകൃതി സംരക്ഷണത്തിന്റെ ആവിശ്യകത വ്യക്തമാക്കുന്ന ചിത്രങ്ങൾ കുട്ടികൾ വരക്കുകയും ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും ചെയ്തു . പ്രകൃതിസ്നേഹം കുട്ടികളിൽ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ അവതരണവും നടത്തി .