എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/വിദ്യാരംഗം‌/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 5 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16008 (സംവാദം | സംഭാവനകൾ) (→‎ബഷീർ ദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനവാരം

വടകര: ജൂൺ 19 .വില്യാപ്പള്ളി എം ജെ വോക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വായനവാരം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. എഴുത്തുകാരനും അധ്യാപകനും നാടക പ്രവർത്തകനും കവിയുമായ ശ്രീനി എടച്ചേരിയാണ്. ഈ പരിപാടിയുമായി അനുബന്ധിച്ച് കുട്ടികളുടെ കലാസാംസ്കാരിക പരിപാടികളും വേദി യിൽ അവതരിപ്പിച്ചു



ബഷീർ ദിനം

വില്യാപ്പള്ളി: ജൂലൈ 3 ബഷീർ ദിനത്തോടനുബന്ധിച്ച് ഇമ്മിണി ബല്യ മനുഷ്യൻ്റെ ഓർമകളുറങ്ങുന്ന മണ്ണിലൂടെ എം.ജെ മലയാള വിഭാഗം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യാത്ര.'...... അവിസ്മരണീയമായി.

തോരാമഴയിൽ നനച്ചും ഇളവെയിലൊളി യിൽ ചിരിച്ചും വയലോലം വീട് ഞങ്ങൾക്ക് ആതിഥ്യമരുളി.

ഓർമകൾ പൂക്കുന്ന മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ ആ ചാരുകസേരയിലിരുന്നു ജീവിതാനുഭവങ്ങളുടെ പൊള്ളുന്ന അക്ഷരങ്ങളിൽ വേറിട്ട ആ മഹാത്മാവ് തൊട്ടുതലോടുന്നത് പോലെ വീണ്ടും ഞങ്ങളത് അനുഭവിച്ചു.സോ ജാ രാജകുമാരിയുടെ ശ്രവണ സൗകുമാര്യമുള്ള വരികൾ ഗ്രാമഫോണിൽ നിന്ന് ഗസൽമഴയായി പെയ്തിറങ്ങി.കണ്ണും കാതും കുളിരണിഞ്ഞു .ആ ഒറ്റ മുറിയിൽ ബഷീർ എന്ന വല്യ മനുഷ്യൻ വെളിച്ചത്തിനെന്തു വെളിച്ചമെന്ന് ആവർത്തിച്ചു കിതച്ചു. മാന്ത്രികത നിറയുന്ന അക്ഷരങ്ങിൽ ഒന്നു തൊട്ടതേയുള്ളൂ' മനസിൻ്റ പാതി ചാരിയ വാതിൽപടിയിലൂടെ ബഷീറിൻ്റെ കഥാപാത്രങ്ങൾ ഓരോരുത്തരായി പുറത്തേക്കിറങ്ങി. സമസ്ത ജീവ ജാലങ്ങളും ചുറ്റിലും ഒച്ചവെച്ചനടന്നു.വൈലാലിൽ വീടിൻ്റെ പൂമുഖം നിറയെ കഥാപാത്രങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം, അവരുടെയെല്ലാം ഓട്ട പാച്ചിലിൽവീട് ശബ്ദമുഖരിതമായി. ഒപ്പം ഞങ്ങളും... ഇറങ്ങുമ്പോൾ മാങ്കോസ്റ്റിൻ്റെ ഒരില ഇറുത്തെടുക്കാൻ ഞങ്ങളും മറന്നില്ല. ആ സ്നേഹ സ്മരണയ്ക്കു മുന്നിൽ ഒരു പനിനീർ പൂവ്:.......

എം.ജെ മലയാള വിഭാഗം