വി.എച്ച്.എസ്.എസ്. കരവാരം/വിദ്യാരംഗം‌/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം ക്ലബ്ബിന്റെ കൺവീനർ ആയി ശ്രീമതി. ഇന്ദു ടീച്ചർ ചുമതലയേറ്റു .

വായന ദിനം -ജൂൺ 19

ക്വിസ് മത്സരം: ഒന്നാം സ്ഥാനം -ഹരികൃഷ്ണൻ (9 സി ) രണ്ടാം സ്ഥാനം -ആകാശ് (9 സി )

പി.എൻ പണിക്കർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു വിദ്യാരംഗം ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നേതൃത്വത്തിൽ വായനവാരം ആഘോഷിച്ചു .വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു . ജൂൺ 19 ന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ .ദിലീപ് ഖാൻ സർ സംസാരിക്കുകയും ക്ലബ് കൺവീനർ ശ്രീമതി ഇന്ദു ടീച്ചർ "ദൈവത്തിന്റെ ചാരന്മാർ "എന്ന പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു .പുസ്തക വായനയുടെ പ്രാധാന്യത്തെ കുറിചു കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു.

ജൂൺ 21 നു വായനവാരത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തുകയുണ്ടായി .മത്സരത്തിൽ 9 സി യിലെ ഹരികൃഷ്ണൻ ഒന്നാം സ്ഥാനം നേടി .രണ്ടാം സ്ഥാനം ആകാശ് (9 സി )കരസ്ഥമാക്കി.

വായന ദിനം പോസ്റ്റർ പ്രദർശനം

വായന മാസാചരണത്തിന്റെ ഭാഗമായി ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനം നടത്തുകയും അതിൽ നിന്നും കുട്ടികൾ പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായനകുറിപ്പ് തയ്യറാക്കുകയും ചെയ്തു.വായന വാരത്തോട് അനുബന്ധിച്ചു പ്രസംഗ മത്സരം ,ഉപന്യാസ രചന എന്നിവ നടത്തുകയുണ്ടായി പ്രസംഗ മത്സരത്തിൽ സാന്ദ്ര -10 സി ഒന്നാംസ്ഥാനം കരസ്ഥമാക്കി .ഉപന്യാസ രചനയിൽ  സൗപർണിക സുജു -9 ബി ഒന്നാം സ്തനം നേടി.കാവ്യാലാപനത്തിൽ നജാ ഫാത്തിമ -8 ബി ഒന്നാം സ്ഥാനം നേടി .