ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 4 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shee (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സമൂഹത്തിൽനിന്ന് ലഹരിയെ തുടച്ചുനീക്കുന്നതിനൊപ്പം പുതുതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജീവിതമാണ് ലഹരി എന്ന സന്ദേശത്തോടെ ഭാവിതലമുറ സ്കൂളുകളിൽ ലഹരി വിമുക്ത അന്തരീക്ഷത്തിൽ പഠിക്കണമെന്നും വളരണമെന്നും മുൻനിർത്തി സ്കൂളുകളിൽ ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു ആയതിന്റെ ഭാഗമായി വിദ്യാലയത്തിൽ വിവിധതരത്തിലുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ലഹരി വിരുദ്ധ സൈക്കിൾ റാലി ലഹരി വിരുദ്ധ ചുമർചിത്രം ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കിടയിൽ ശരിയായ ദിശാബോധം നൽകുക എന്നത് വളരെ അത്യന്താപേക്ഷിതമായ കാര്യമാണ് ലഹരിയുടെ ചതിക്കുഴികൾ മനസ്സിലാക്കാനും അവയോട് ദൃഢമായ രീതിയിൽ വേണ്ട എന്ന് ഉറപ്പിച്ച് പറയാൻ കുട്ടികളെ പ്രാപ്തമാക്കാനും കൗതുകത്തിന്റെയോ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമോ ലഹരിയുടെ കെണിയിൽ അകപ്പെട്ടുപോയ കുട്ടികളെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും കൗൺസിലിംഗ് നൽകാനും സാധിച്ചു ലഹരി വിരുദ്ധ ക്ലബ്ബിൻറെ കൃത്യമായി ഇടപെടലുകളിലൂടെയുള്ള ലഹരിയുടെ ചതിക്കുഴികളിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞു എന്നത് സംതൃപ്തകരമായ കാര്യമായി സ്കൂളിൻറെ ചരിത്രത്തിൽ നമുക്ക് അടയാളപ്പെടുത്താം

ലഹരി വിരുദ്ധ ദിനം

ജൂൺ 26

മഞ്ചേരി നെല്ലിക്കുത്ത് ഗവൺമെന്റ് ലൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം വിവിധ പരിപാടികളോട് കൂടി നടന്നു. ലഹരി വിരുദ്ധ ദിനത്തിന് ഭാഗമായി പ്രത്യേക സെക്ഷൻ വിളിച്ചു ചേർത്തു. സ്പീക്കർ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രമേയം പാസാക്കി. മുഖ്യമന്ത്രി ലഹരി വിരുദ്ധ സന്ദേശം സഭയ്ക്ക് നൽകുകയും സ്പീക്കർ ആമുഖപ്രഭാഷണം നടത്തുകയും ചെയ്തു തുടർന്ന് ചോദ്യോത്തര വേള പ്രസക്തമായ ചോദ്യങ്ങൾക്ക് വിവിധ മന്ത്രിമാർ മറുപടി നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ സ്പീക്കർ ചൊല്ലി കൊടുത്തു. തുടർന്ന് സ്കൂൾ അസംബ്ലിയിലും ലഹരി വിരുദ്ധ പ്രതിജ്ഞ എച്ച് എം ന്റെ സാന്നിധ്യത്തിൽ സ്കൂൾ ലീഡർ മുഴുവൻ കുട്ടികൾക്കുമായി ചൊല്ലിക്കൊടുത്തു.
      ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്ലബ്ബ് കൗൺസിലിംഗ് ക്ലബ്ബ് ഡബ്ലിയു ഐ ക്ലബ്ബ് ആർട്സ് ക്ലബ്ബ് എന്നിവ സംയുക്തമായിപപ്പയ്ക്ക് വീഡിയോ ഷോ ചെയ്തു.ലഹരിക്ക ശക്തമായ സന്ദേശം നൽകാൻ ഈ വീഡിയോ കഴിഞ്ഞു സ്കൂൾ ഗ്രൂപ്പിലും തുടർന്ന് ക്ലാസ് ഗ്രൂപ്പിലും ടീച്ചേഴ്സ് വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. 

ഒപ്പുമരം- ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഒപ്പുമരം എന്ന ആശയത്തോടെ ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ വപ്പുകൾ രേഖപ്പെടുത്താനും ലഹരി വിരുദ്ധ സന്ദേശം കുട്ടികളിലേക്ക് എത്തിക്കാനും ഒപ്പുമരം എന്ന ക്യാമ്പയിലൂടെ സാധിച്ചു.

ഫ്ലാഷ് മോബ്-

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ നടുമുറ്റത്ത് ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടന്നു സ്കൂളിലെ മുഴുവൻ കുട്ടികളുടെയും സാന്നിധ്യത്തിലാണ് ഫ്ലാഷ് മോബ് ജെ ആർ സി യൂണിറ്റ് അവതരിപ്പിച്ചത്.
  ബോധവൽക്കരണ ക്ലാസ് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 27 വ്യാഴാഴ്ച വിമുക്തി ജില്ലാ കോർഡിനേറ്റർ Mrs MS ഗാഥ സ്കൂളിലെ 250 ഓളം കുട്ടികൾക്ക് രാവിലെ 10 മുതൽ 12 വരെ ബോധവൽക്കരണ ക്ലാസ് നൽകും.
പരിപാടികൾക്ക് ലഹരി വിരുദ്ധ കൺവീനർ അഭിലാഷ് സ്കൂൾ കൗൺസിലർ നബീല WIE ക്ലബ്ബ് കൺവീനർ റഷ എന്നിവർ നേതൃത്വം നൽകി.

എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവത്കരണ വീഡിയോ തയ്യാറാക്കി .