സെൻട്രൽ പുത്തൂർ എൽ.പി.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 3 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14520 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1925 മുതൽ പ്രവർത്തനം ആരംഭിച്ച സെൻടൽ പുത്തൂർ എൽ പി സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്.പ്രഗത്ഭരായ നിരവധി അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിൽ പ്രമുഖരാണ് മൺമറഞ്ഞുപോയ മുൻ മന്ത്രി പി . ആർ കുറുപ്പ്, സ്വാതന്ത്ര്യ സമര സേനാനിയായ കെ കെ ആർ മാസ്റ്റർ തുടങ്ങിയവർ. വിദ്യാലയത്തിൻ്റെ ആദ്യകാല മാനേജർ കുഞ്ഞിക്കണ്ണൻ മാസ്റ്ററും ഇന്നത്തെ മാനേജർ സ്കൂളിലെ തന്നെ അധ്യാപികയുമായിരുന്ന കെ.പുഷ്പയുമാണ്. അജിത ടി.കെ യാണ് സ്‌കൂളിൻ്റെ ഇന്നത്തെ പ്രധാനാധ്യാപിക.

ആദ്യകാല ദൗതിക സാഹചര്യങ്ങളിൽ നിന്നും ധാരാളം മാറ്റങ്ങൾ സ്കൂളിൽ ഇന്ന് ഉണ്ടായിട്ടുണ്ട്. കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ ഏക വിദ്യാലയമാണിത്.അക്കാദമിക മികവ് പുലർത്തുന്നതിനോടൊപ്പം തന്നെ മറ്റു പ്രവർത്തനങ്ങളിലും വിദ്യാലയം നിലവാരം പുലർത്തി വരുന്നു.എൽഎസ്എസ്, നവോദയ പരീക്ഷകളിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സ്കൂളിലെ കുരുന്നുകൾക്ക് കഴിയാറുണ്ട് എന്നത് അക്കാദമിക മികവിന് ഉത്തമോദാഹരണങ്ങൾ തന്നെയാണ്.5 അധ്യാപിക അധ്യാപകന്മാരും ഒരു പാചക തൊഴിലാളിയും, മറ്റു രണ്ടുപേരും കൂടി 8 പേർ ഇന്ന് സ്കൂളിൽ ജീവനക്കാരായി ഉണ്ട്.

സ്കൂളിന് ഒരു പുതിയ കെട്ടിടം വേണമെന്ന നാട്ടുകാരുടെ ചിരകാല സ്വപ്നം യാഥാർഥ്യമാക്കാൻ മാനേജർ തയ്യാറായതോടെ 2023 സെപ്റ്റംബർ 2 ന് കെ.മുരളീധരൻ എംപി സ്കൂൾ നാടിനായി സമർപ്പിച്ചു. കൂത്തുപറമ്പ് നിയോജകമണ്ഡലം എം.എൽ.എ കെ.പി മോഹനൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങ് നാടിൻ്റെ ഒരു ഉത്സവമായി മാറ്റാൻ അഹോരാത്രം പ്രയത്നിച്ച നല്ലവരായ നാട്ടുകാരെയും, പി.ടി.എ, എസ്.എസ്.ജി അംഗങ്ങളെയും ഏറെ സ്നേഹത്തോടെ സ്മരിക്കുകയാണ്. അന്നേദിവസം നടന്ന പൂർവ്വവിദ്യാർത്ഥി സംഗമം സ്കൂളിൻ്റെ ചരിത്രത്തിൽ തന്നെ ഏറെ ഓർമ്മകൾ സമ്മാനിച്ച അസുലഭ മുഹൂർത്തമായി മാറി.ഒപ്പം പൂർവ്വസൂരികളായ മഹത് വ്യക്തികളെ ആദരിക്കുകയും അവരുടെ ഓർമകൾ പങ്കിടുകയും ചെയ്തു.