ജി.എച്ച്.എസ്‌. മുന്നാട്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 30 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11073 (സംവാദം | സംഭാവനകൾ) (അടിസ്ഥാന വിവരം)

2024-25 ലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പ്രവേശനോത്സവം
പ്രവേശനോത്സവം സ്വാഗതം ഹെഡ്മാസ്റ്റർ കെ രാജൻ മാസ്റ്റർ
പ്രവേശനോത്സവത്തിൽ കുട്ടികൾ അക്ഷര ദീപം തെളിച്ചപ്പോൾ

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വികസന സ്റ്റന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ലത ഗോപിയുടെ അധ്യക്ഷതയിൽ കാസർഗോഡ് ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.സരിത എസ് എൻ ഉദ്ഘാടനം ചെയ്തു.ഈ വേദിയിൽ തന്നെ എസ്.എസ്.എൽ.സി 2024 വിജയികൾക്കുള്ള ഉപഹാര വിതരണവും നടന്നു.ഗ്രാമപഞ്ചായത്ത് അംഗം കുമാരി ശ്രൂതി പി,പിടിഎ വൈസ്പ്രസിഡണ്ട് ടിആർ ഭാസ്കരൻ,എസ്എംസി ചെയർമാൻ ഇ രാഘവൻ,എസ്എംസി അംഗങ്ങളായ അബ്ബാസ് ബേഡകം,സുരേഷ് പയ്യങ്ങാനം,കരുണാകരൻ വിസ്മയ,രാമകൃഷ്ണൻ ജയപുരം,നാരായണൻ കാവുങ്കാൽ സംസാരിച്ചു.ഹെഡ്മാസ്റ്റർ കെ രാജൻ മാസ്റ്റർ സ്വാഗതവും ,സ്റ്റാഫ് സെക്രട്ടറി ബി വേണുഗോപാലൻ നന്ദിയും പറഞ്ഞു.SSLCഉന്നത വിജയികളുടെ വകയായി ലഡു വിതരണവും,പിടിഎ വകയായി പായസ വിതരണവും നടന്നു

പരിസ്ഥിതി ദിനം
പരിസ്ഥിതി ദിന അസംബ്ലി

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൽ ശതാവരി കുന്നിൽ കുട്ടികളുടെ വക ജൈവവേലി

ജൈവ വേലി
പരിസ്ഥിതി ദിനത്തിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതതുതായി നിർമ്മിച്ച കളിസ്ഥലത്തിന് ചുറ്റും ജൈവവേലി നിർമ്മാണത്തിന് തുടക്കമായി

ഗവൺമെന്റ് ഹൈസ്കൂൾ മുന്നാടിൽ ജൂൺ 5പരിസ്ഥിതിദിനം ആഘോഷിച്ചു.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ സ്കൂൾ വളപ്പിൽ ആൽമരം നട്ട് ഉദ്ഘാടനം ചെയ്തു.കുട്ടികൾ വീടുകളിൽ നിന്നും കൊണ്ട് വന്ന വിവിധ ഇനം ചെമ്പരത്തികൾ ഉപയോഗിച്ച് പുതുതായി നിർമ്മിച്ച മൈതാനത്തിന് ചുറ്റും കുട്ടികൾ ജൈവ വേലി നിർമ്മിച്ചു.ശതാവരിക്കുന്ന് എന്നറിയപ്പെടുന്ന സ്കൂൾ കാമ്പസിലെ ജൈവ വൈവിധ്യം സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു.കാമ്പസ്  പ്ലാസ്റ്റിക് മുക്തമാക്കുന്ന പ്രവർത്തനം ഇക്കോ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടന്നു കഴിഞ്ഞു.ഇക്കോ ക്ലബ് കൺവീനർ ശ്രീ പത്മനാഭൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.സെക്രട്ടറി കുമാരി വൈഗ കെ നന്ദി പറഞ്ഞു.

മധുരവാണി

വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ മധുരവാണി (റേഡിയോ)പ്ക്ഷേപണം ആരംഭിച്ചു.ദിന പത്രങ്ങളിലേയും സ്കൂളിലേയും വാർത്തകൾ കോർത്തിണക്കി ,ക്ലാസ്മുറികളിലേക്കുള്ള ശബ്ദസംവിധാനം ഉപയോഗിച്ച് ഇടവേളകളിൽ കുട്ടികൾ വാർത്ത വായിക്കും ശ്രീ ആനന്ദകൃഷ്ണൻ മാസ്റ്ററാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.

ബാലവേലവിരുദ്ധ ദിനം

ജൂൺ 12ന് ബാലവേല വിരുദ്ധ ദിനത്തിൽ കുട്ടികളുടെ അസംബ്ലി ചേർന്നു.ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ അന്തസത്ത ഹെഡ്മാസ്റ്റർ കെ രാജൻ മാസ്റ്റർ കുട്ടികളോട് വ്യക്തമാക്കി.പോസ്റ്റർ പ്രദർശനവും നടന്നു

ലോക രക്തദാന ദിനം

ലോക രക്ത ദാന ദിനത്തോടനുബന്ധിച്ച് ജൂൺ 14 ന് സ്കൂളിൽ കുട്ടികളുടെ പോസ്റ്റർ രചനയും പ്രദർശനവും നടന്നു.

വായന മാസാചരണം

ജൂൺ 19 ന് സ്കൂളിലെ വായനാമാസാചരണത്തിന് തുടക്കമായി.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കവി ശ്രീ ബാലഗോപാലൻ കാഞ്ഞങ്ങാട് ഉദ്ഘടനം നിർവ്വഹിച്ചു.എസ്എംസി അംഗം സുരേഷ് പയ്യങ്ങാനം ആശംസകൾ നേർന്നു.വിദ്യാരംഗം കൺവീനർ ശ്രീ ആനന്ദകൃഷ്ണൻ മാസ്റ്റർ സ്വാഗതവും ശ്രീനന്ദ എം നന്ദിയും പറഞ്ഞു

വായന ദിനം
വായനാമാസാചരണം കവി ശ്രീ ബാലഗോപാലൻ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യുന്നു

ക്ലാസ്സ് പിടിഎ

ജൂൺ 3 ന് പ്രവേശനോത്സവത്തോടനുബന്ധിച്ച് എട്ടാം ക്ലാസ് പിടിഎ 10.30ന് യോഗം ചേർന്നു.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് വേണുഗോപാലൻ മാസ്റ്റർ നടത്തി.

ജൂൺ 20ന് 9,10 ക്ലാസുകളിലെ ക്ലാസ് പിടിഎ 2.30 ന് യോഗം ചേർന്നു.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വേണുഗോപാലൻ മാസ്റ്റർ,രജനി ടീച്ചർ,ഷൈനി ടീച്ചർ,സുജ ടീച്ചർ സംസാരിച്ചു.സമ്പൂർണയിലെ തിരുത്തലുകൾ,അച്ചടക്കം,അക്കാദമിക കാര്യങ്ങൾ,പാഠ്യേതര പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകുന്ന പദ്ധതി ചർച്ച ചെയ്തു.ശാസ്ത്രീയ മായ നീന്തൽ പരിശീലനം സൗജന്യമായി ചെയ്തുകൊടുക്കാമെന്ന് നീ്ന്തൽ പരിശീലകൻ ശ്രി ശശി അത്തിയടുക്കം യോഗത്തിൽ എത്തി ഉറപ്പ് നൽകി.വൈകാതെ 50 പേരുടെ ബാച്ചുകളായി പരിശീലനം ആരംഭിക്കാൻ ധാരണയായി.കുറ്റിക്കോൽ പൊട്ടൻകുളത്തുള്ള കുളത്തിൽ ശനി ഞായർ ദിവസങ്ങളിൽ വൈകുന്നേരം 3മണി മുതലാണ് പരിശീലനം നടക്കുക.

ജൂൺ 24മുതൽ എസ്എസ് എൽസിക്ക് രാവിലെ 9.15മുതൽ ക്ലാസ് ആരംഭിക്കാൻ തീരുമാനിച്ചു.

അന്താരാഷ്ട്ര യോഗ ദിനം

യോഗ
ശ്രീ വേണുഗോപാലൻ ജയപുരത്തിന്റെ നേതൃത്വത്തിൽ കുട്ടികൾ യോഗ പ്രദർശനം നടത്തുന്നു

ഗവ.ഹൈസ്കൂൾ മുന്നാട്  ജൂൺ 21അന്താരാഷ്ട്ര യോഗം ദിനം ആചരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാസ്സർ ഉദ്ഘാടനം ചെയ്തു.ബി വേണുഗോപാലൻ മാസ്റ്റർ,കുമാരി ശ്രീനന്ദ എം,യദുദേവ് എഎം എന്നിവർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.യോഗാചാര്യൻ ശ്രീ വേണുഗോപാലൻ ജയപുരം അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ 10കുട്ടികളോടൊപ്പം എത്തി യോഗ പ്രദർശനം നടത്തുകയും.നിത്യജീവിതത്തിൽ യോഗയുടെ അനിവാര്യതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.കുമാരി ശിവാനി ശിവൻ നന്ദി പറഞ്ഞു.

ലോക സംഗീത ദിനാഘോഷം
സംഗീത ദിനാഘോഷം
സംഗീത ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന മ്യൂസിക് ഫ്യൂഷൻ

ജൂൺ 21 ലെ ലോക സംഗീത ദിനത്തോടനുബന്ധിച്ച് ജൂൺ 22 ന് ശനിയാഴ്ച സ്കൂളിൽ ഉപകരണ സംഗീക മേള നടന്നുഎ.വി.എസ്.ജി.വി.എച്ച്.എസ് കരിവെള്ളൂരിലെ മ്യൂസിക് ബാൻ്റാണ് സംഗീത വിരുന്നൊരുക്കിയത് വിവിധ സംഗീത ഉപകരണങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.

ലോക ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു.ലീഡർ വൈഗ കെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹെഡ്മാസ്റ്റർ കെ രാജൻ മാസ്റ്റർ ലഹരി വിരുദ്ധ സന്ദേശം നൽകി.എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയരാജ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു.എക്സൈസ് ജീവനക്കാരായ സജിത്ത് ,അഫ്സൽ,ഐശ്വര്യ എന്നിവർ സംബന്ധിച്ചു.സ്റ്റാഫ് സെക്രട്ടറി വേണുഗോപാലൻ ബി നന്ദി പറഞ്ഞു.തുടർന്ന് കുട്ടികൾ ഉണ്ടാക്കിയ പോസ്റ്ററുകളുടെ പ്രദർശനം നടന്നു.മധുരവാണി (സ്കൂൾ റേഡിയോ) വഴി ,ശ്രീനന്ദ രവി, അമൃത,ശ്രീനന്ദ എം എന്നിവർ ലഹരിവിരുദ്ധ പ്രഭാഷണം നടത്തി

ബോധവൽക്കരണം
ലഹരിവിരുദ്ധ ബോധവൽക്കരണം ശ്രീ.ജയരാജ് (എക്സൈസ് പ്രിവന്റീവ് ഓഫീസർ)

സുബ്രതോ കപ്പ് ഫുട്ബോൾ

കാസർഗോഡ് സബ് ജില്ലാതല സുബ്രതോകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കായിക അധ്യാപകരില്ലാഞ്ഞിട്ടും സ്കൂളിലെ കുട്ടികൾ സബ്ജൂനിയർ,ജൂനിയർ വിഭാഗങ്ങളിൽ മത്സരത്തിൽ പങ്കെടുത്തു.

ടീം
സബ്ജൂനിയർ വിഭാഗം ടീം
ടീം
ജൂനിയർ വീഭാഗം ടീം