ഗവ. എൽ. പി. എസ്. കാഞ്ചിനട/പ്രവർത്തനങ്ങൾ/2024-25
സ്കൂൾ പ്രവേശനോത്സവം 2024-25
കാഞ്ചിനട ഗവ. LPS ന്റെ സ്കൂൾ പ്രവേശനോത്സവം വാമനപുരം ബ്ലോക്ക് ഭരതന്നൂർ ഡിവിഷൻ മെമ്പർ ശ്രീമതി മഞ്ജു സുനിൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ബൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.മിനി. എം എ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ ശ്രീമതി. ശ്രീലത, ശ്രീമതി ഷീജ,ശ്രീമതി സിമി, SMC കൺവീനർ ശ്രീ കൺമണി വിഷ്ണു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പ്രദേശത്തെ രാഷ്ട്രീയ സംഘടന പ്രതിനിധികളും സൗഹൃദ കൂട്ടായ്മകളും പൂർവ്വ വിദ്യാർത്ഥികളും കുട്ടികൾക്ക് മധുരവും പഠനോപകരണങ്ങളും വിതരണം ചെയ്തു
![](/images/thumb/9/92/Re-opening.jpg/300px-Re-opening.jpg)
![](/images/thumb/3/36/Irattakal.jpg/300px-Irattakal.jpg)
ലോക പരിസ്ഥിതി ദിനം 2024
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് തല വൃക്ഷത്തൈ വിതരണ ഉദ്ഘാടനവും പരിസ്ഥിതി ദിന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കാഞ്ചിനട ഗവൺമെന്റ് എൽ പി എസ് ൽ വച്ച് നടന്നു. പാങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വാർഡ് മെമ്പർ, മറ്റ് വാർഡിലെ മെമ്പർമാർ, പിറ്റിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
![](/images/thumb/e/e4/%E0%B4%9C%E0%B5%82%E0%B5%BA_5_%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8_2024.jpg/300px-%E0%B4%9C%E0%B5%82%E0%B5%BA_5_%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8_2024.jpg)
![](/images/thumb/5/53/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_glps_kanchinada.jpg/300px-%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_glps_kanchinada.jpg)
വായന ദിനം-2024
1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.
ജൂൺ 19 വായനാദിനത്തിന്റെ ഭാഗമായി വായന വാരാചരണവും വായനാദിന പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു.