ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ആനന്ദോത്സവമായി പ്രവേശനോത്സവം

     ചേന്ദമംല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം ഏറെ ഗംഭീരമായി പുതുമകളേറിയ പരിപാടികളോടെ ആലോഷിച്ചു. ആദ്യമായി സ്കൂളിലെത്തുന്ന കുട്ടികളെ ലിറ്റിൽ കൈറ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ സെൽഫി കോർണറിൽ നിന്നും സെൽഫി എടുത്തു കൊണ്ടാണ് സ്കൂൾ വരവേറ്റത്. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടൊരനുഭവമായി മാറി. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ലാസ്റൂമിൽ നിന്നും നവാഗതരെ പൊതുവേദിയായ 80 സ്ക്വയർ ഓപ്പൺ ഓഡിറ്റോറിയത്തില്ലേക്ക് ആനയിച്ചു. പ്രാർത്ഥനയോടെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി സാറിൻ്റെ അധ്യക്ഷതയിൽ മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ സാറാ കൂടാരം ഉത്ഘാടനം ചെയ്തു. മാനേജർ സുബൈർ സർ പി ഡി.എ പ്രസിഡൻ്റ് ഉമർ പുതിയോട്ടിൽ പ്രിൻസിപ്പൽ അബ്ദുറഷീദ് അലൂമിനി പ്രസിഡൻ്റ് മെന്നറുന്നിസ തുടങ്ങിയവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി റഹ്മാബി ടീച്ചർ സ്വാഗതവും ജമാൽ സർ നന്ദിയും അറിയിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രവേശനോത്സവത്തെ കൂടുതൽ ആകർഷണമാക്കി

പരിസ്ഥിതി ദിനാചരണം

മണ്ണറിഞ്ഞ കർഷകൻ, കണ്ണങ്കര അഹമ്മദ്കുട്ടി പരിസ്ഥിതി ദിനത്തിൽ തൈ നട്ടു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ നേച്ചർ ക്ലബ്ബ് പരിസ്ഥിതി ദിനം ആചരിച്ചു.

പ്രദേശത്തെ മണ്ണെറിഞ്ഞ കർഷകരായ കണ്ണങ്കര അഹമ്മദ് കുട്ടി  ഞാവൽ മരത്തിന്റെ തൈനട്ട് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി. മികച്ച കർഷകനായ അഹമ്മദ് കുട്ടിയെ ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബ് ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി റഹ്മബി ടീച്ചർ ,ബന്ന മാസ്റ്റർ, അലി അഷറഫ് മാസ്റ്റർ, നദീർ മാസ്റ്റർ , മുഷാഹിദ്മാസ്റ്റർ , ഷിജാദ്മാസ്റ്റർ ,ജമാൽ മാസ്റ്റർ കെ.ഇ, എന്നീ  അധ്യാപകരും വിദ്യാർത്ഥി പ്രതിനിധിയായി ഷബീബ് മുനവ്വർ എന്നിവരും സംസാരിച്ചു.

വായനാവാരാഘോഷം

സ്റ്റാഫ് ലൈബ്രറി മുതുകാട് ഉദ്ഘാടനം ചെയ്തു

ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ വായനാവാരം  ശ്രിയ സിജുവിൻ്റെ വായനാദിന പ്രതിജ്ഞയോടെ തുടക്കം കുറിച്ചു. തുടർന്ന് ഒരു ദേശത്തിൻ്റെ കഥ എന്ന പുസ്തകം ശ്രുതി ദേവ് പരിചയപ്പെടുത്തി. വിവിധ ക്ലാസുകളിലായി വിദ്യാരംഗം കൺവീനർമാരുടെ നേതൃത്വത്തിൽ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്റർ പ്രദർശിപ്പിച്ചു

വായനാദിനത്തിൽ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക കൂട്ടം  സ്റ്റാഫ് റൂമിൽ പ്രത്യേകം ലൈബ്രറി ഒരുക്കി. വൈജ്ഞാനിക സാഹിത്യ ഗ്രന്ഥങ്ങളും   റഫറൻസ് പുസ്തകങ്ങളും ഉൾപ്പെടെയുള്ളതാണ് അധ്യാപക സ്റ്റാഫ് റൂമിൽ ഒരുക്കിയത്.

പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്,അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ "ജീവിതം ഒരു പാഠപുസ്തകം" എന്ന അദ്ദേഹത്തിന്റെ പുതിയ കൃതി കൂടി സമ്മാനിച്ചു കൊണ്ടാണ് ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബന്ന ചേന്ദമംഗല്ലൂർ ഡോ.ഐശ്വര്യ വി ഗോപാൽ , സ്റ്റാഫ് സെക്രട്ടറി പി റഹ്മാബി എന്നിവർ സംസാരിച്ചു

യോഗ പരിശീലനം

ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ NCC യൂണിറ്റിൻ്റെ കീഴിൽ അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് യോഗ പരിശീലനം ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി ഉത്ഘാടനം നിർവ്വഹിച്ചു. NCC ഓഫീസർ PT മുഹമ്മദ് അഷ്റഫ് യോഗ പരിശീലനത്തിന് നേതൃത്വം നൽകി. സബ് യൂണിറ്റിലെ 50തോളം വിദ്യാർത്ഥികൾ യോഗ പരിശീലനത്തിൽ പങ്കെടുത്തു.