ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
ലോക പരിസ്ഥിതി ദിനം 2024
സ്കൂൾ ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ, പച്ചക്കറിത്തോട്ട വിപുലീകരണം, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, ഉപന്യാസ രചന എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചെയ്തു.
ലോക ബാലവേല വിരുദ്ധ ദിനം
ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ , പ്ലക്കാർഡ് എന്നിവയുടെ നിർമാണവും വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി.