സെന്റ്.തെരേസ്.എൽ.പി.എസ്.ഷൊർണ്ണൂർ/പ്രവർത്തനങ്ങൾ/2024-25
![പ്രവേശനോത്സവം](/images/thumb/2/29/20438_july_3.jpg/300px-20438_july_3.jpg)
![PRAYER](/images/thumb/e/ee/20438_praveshanolsavam_1.jpg/300px-20438_praveshanolsavam_1.jpg)
പ്രവേശനോത്സവം
2024 -25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3 തിങ്കൾ രാവിലെ 10 മണിക്ക് സമുചിതമായി ആഘോഷിച്ചു .പത്താം വാർഡ് കൗൺസിലർ ശ്രീമതി സൗമ്യ സി .കെ ആയിരുന്നു മുഖ്യ അതിഥി .പി .ടി .എ പ്രസിഡന്റ് ശ്രീ ശ്രീജിത്ത് അധ്യക്ഷപദം അലങ്കരിച്ചു .വാർഡ് കൗൺസിലർ ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് കുട നൽകികൊണ്ട് യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്തു .ഹെഡ്മിസ്ട്രസ്സ് സി .മേരി സൂസൻ ,എം .പി ടി .എ പ്രസിഡന്റ് ശ്രീമതി അനീസ ,വൈസ് പ്രസിഡന്റ് .ശ്രീ കൃഷ്ണദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു .രക്ഷിതാക്കൾക്കും കുട്ടികൾക്കും സജി ടീച്ചർ ബോധവത്കരണ ക്ലാസ് നടത്തി.അധ്യാപകരും കുട്ടികളും പ്രവേശനോത്സവ ഗാനം പാടി .എല്ലാവർക്കും മധുരപലഹാരങ്ങൾ നൽകി .
2022-23 വരെ | 2023-24 | 2024-25 |