Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

എടത്തിരുത്തി സെന്റ് ആൻസ് ഹൈസ്കൂളിൽ പുതിയ അധ്യയനവർഷത്തിൽ പൂമ്പാറ്റകളെ പോൽ അലംകൃതരായി നവാഗതർ വിരുന്നെത്തി. അലങ്കരിച്ചൊരുക്കിയ വിദ്യാലയങ്കണത്തിൽ വെച്ച് വാർഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ.നിഖിൽ എം.എസ് പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ.സെബിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മിസ്‍ട്രസ് സി.ലിസ്‍ജോ സ്വാഗതം ആശംസിച്ചു. ശ്രീമതി എലിസബത്ത് ഫ്രാൻസിസ്, ശ്രീമതി മേരി പാറക്കൽ, ശ്രീമതി ലയ ജോസ്, കുമാരി സിയ പർവിൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാവിരുന്നും, ബാൻഡ് വാദ്യഘോഷവും പ്രവേശനോത്സവത്തിന്റെ മാധുര്യം ഇരട്ടിപ്പിച്ചു.

ലഹരി വിരുദ്ധ ബോധവത്കരണം

 

എസ് പി ജി ലീഡർ സുജ സാജൻ ടീച്ചർ ഓൺലൈൻ ക്ലാസ്സ് അറ്റൻഡ് ചെയ്തു. സ്കൂളിലെ എല്ലാ സ്റ്റാഫിനും സുജ ടീച്ചർ ക്ലാസ് എടുത്തു. സ്റ്റാഫ് ചർച്ചചെയ്ത് സ്കൂളിൽ നടപ്പാക്കേണ്ട പദ്ധതികൾ ക്രോഡീകരിച്ചു. സ്കൂൾ പരിസരത്തുള്ള വീടുകളിലും കടകളിലും സ്കൂളിൽ തയ്യാറാക്കിയ പോസ്റ്റർ ഫോട്ടോകോപ്പിയെടുത്ത് വിതരണം ചെയ്തു ;വിശദാംശങ്ങൾ അവരെഅറിയിച്ചു.

പരിസ്ഥിതി ദിനാഘോഷം

 

ഈ വർഷത്തെ പരിസ്ഥിതിദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രാർത്ഥന ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. Agna Joy ഏവർക്കും സ്വാഗതം ആശംസിച്ചു. MPTA President അമ്പിളി പ്രിൻസ് അധ്യക്ഷയായിരുന്നു. സ്കൂൾ മാനേജർ Sr. Mariet പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ഹരിത ഭാവിയിലേക്കുള്ള യാത്ര എന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രധാന സന്ദേശത്തെ ആസ്പദമാക്കി Jana shamsudeen പ്രസംഗിച്ചു. തുടർന്ന് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന കവിത Vaiga A.R  ആലപിച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് HM Sr. Lisjo കുട്ടികളോട് സംസാരിച്ചു. പരിസ്ഥിതി ക്ലബ്  ലീഡർ Hansa P.M പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. Amrin P Manzoor ഏവർക്കും നന്ദി പറഞ്ഞു.

വായനദിനം 2024

 

വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരൻ ശ്രീ സുഗതൻ വെങ്കിടങ്ങ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി.ലിസ്ജൊ, മാനേജർ സിസ്റ്റർ മരിയറ്റ്, ശ്രീമതി ഹെറിൻ പൗലോസ്, കുമാരി അനൈദ ജെയ്സൺ ,കുമാരി കൃഷ്ണപ്രിയ, കുമാരി നിയാ സുരേഷ്, എന്നിവർ പ്രസംഗിച്ചു. വായനാദിന പ്രതിജ്ഞയും വായനയോടനുബന്ധിച്ചു നടത്തിയ ഭാഷാപ്രവർത്തനങ്ങളും വായനാദിനത്തിന്റെ പ്രാധാന്യം അറിയിച്ചു. ക്ലാസ്സടിസ്ഥാനത്തിൽ ക്ലാസ്സ് ലൈബ്രറി മത്സരം നടത്തി. VIII C , IXA, XA എന്നീ ക്ലാസ്സുകാർ സമ്മാനാർഹരായി.