അഴീക്കോട് എച്ച് എസ് എസ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
10:26, 16 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13017 (സംവാദം | സംഭാവനകൾ) (' <u>പ്രവേശനോത്സവം 2024-25</u> അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിലെ 2024 25 വർഷത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായി വർണ്ണ റിബണുകളും കൊണ്ട് സ്കൂൾ അങ്കണമാക്കി അലങ്കരിച്ചു .പുതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം 2024-25

അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിലെ 2024 25 വർഷത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായി വർണ്ണ റിബണുകളും കൊണ്ട് സ്കൂൾ അങ്കണമാക്കി അലങ്കരിച്ചു .പുതിയ അധ്യായന വർഷത്തേക്ക് കുരുന്നുകളെ വരവേൽക്കാനായി നമ്മുടെ സ്കൂളിലെ SPC,Little Kites തുടങ്ങിയ യൂണിറ്റുകളിലെ കുട്ടികൾ ഊർജ്ജസ്വലതയോടെ മുന്നിൽ തന്നെ ഉണ്ടായിരുന്നു .

രക്ഷിതാക്കളും കുട്ടികളും അടക്കം നിറഞ്ഞ നിന്ന് ഓഡിറ്റോറിയത്തിലെ വേദിയിൽ സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം നമ്മുടെ കുട്ടികൾ അവതരിപ്പിച്ച നൃത്ത ചുവടുകളും ഗാനാലാപനവും ഹൃദയം കവരും വിധമുള്ളതായിരുന്നു .കൂടാതെ അധ്യാപകരുടെ ഗാനാലാപനം യോഗ കരാട്ടെ ഫ്യൂഷൻ തുടങ്ങിയ മികച്ച പരിപാടികളും USS,NMMS,NCC,Little Kites തുടങ്ങിയ മേഖലകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനദാനവും വേദിയെ അനുഗ്രഹീതമാക്കി .തുടർന്ന് ബഹുമാനപ്പെട്ട എംഎൽഎ കെ വി സുമേഷ് അവർകൾ ഉദ്ഘാടനവും അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് അധ്യക്ഷ സ്ഥാനവും വഹിച്ചു .മാനേജ്മെന്റ് അധ്യാപകർ രക്ഷിതാക്കൾ നാട്ടുകാർ വിവിധ യൂണിറ്റുകൾ കുട്ടികൾ എന്നിവരുടെ ഒക്കെ സഹായസഹകരണത്തോടെ 2024-25 വർഷത്തെ അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം ആ അർത്ഥത്തിൽ തന്നെ ഒരു ഉത്സവമായി കൊണ്ടാടുവാൻ സാധിച്ചിട്ടുണ്ട് .

ReplyForward