എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
00:24, 7 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18431 (സംവാദം | സംഭാവനകൾ) ('== പ്രവേശനോത്സവം == വ്യത്യസ്ത  നിറങ്ങളാർന്ന  തോരണങ്ങളും വർണാഭമായ ബലൂണുകളും കൊണ്ട് അലങ്കരിച്ചാണ് കൊച്ചു പൂമ്പാറ്റകളെ വരവേറ്റത്    ..  ഇമ്പമാർന്ന  പ്രവേശന ഗാനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

വ്യത്യസ്ത  നിറങ്ങളാർന്ന  തോരണങ്ങളും വർണാഭമായ ബലൂണുകളും കൊണ്ട് അലങ്കരിച്ചാണ് കൊച്ചു പൂമ്പാറ്റകളെ വരവേറ്റത്    ..  ഇമ്പമാർന്ന  പ്രവേശന ഗാനം അവരുടെ പുഞ്ചിരിക്ക് മാറ്റു കൂട്ടി . 2024  - 2025  അധ്യാനവർഷത്തിൽ 3/6/2024    തിങ്കളാഴ്ച രാവിലെ  10 . 30   ന്   ആരംഭിച്ച  പ്രവേശനോത്സവ  പരിപാടി വാർഡ് മെമ്പർ  ശ്രീമതി   സെറീന  ടി.പി    ഉദ്ഘാടനം  ചെയ്തു . പി.ടി.എ  പ്രസിഡന്റ്‌  ശ്രീ  കബീർ പട്ടാമ്പി  അധ്യക്ഷം വഹിച്ചു . പ്രധാനധ്യാപകൻ  സിദിൻ  സാർ  സ്വാഗതവും  മാനേജർ  അഷ്‌റഫ്‌  മാസ്റ്റർ   വേദിയിൽ  സംസാരിക്കുകയും ചെയ്തു .


നവാഗതർക്ക്  സമ്മാന കിറ്റ് നൽകിയായിരുന്നു പ്രവേശന തുടക്കം . കുഞ്ഞു ഹൃദയങ്ങളിൽ ആ  സമ്മാനപ്പൊതികൾ സന്തോഷ കണങ്ങളായ് മാറിയിരുന്നു   .  ആദ്യ  ദിവസം മനോഹരമാവാൻ മധുരവും നൽകി പരിപാടി കൂടുതൽ  കളറാക്കി... എല്ലാ  കുട്ടികൾക്കും  സോൻ പാപ്പടി മിഠായി നൽകി .  തുടർന്ന് കുട്ടികളുടെ കഥകളും പാട്ടുകളും പ്രവേശനോത്സവത്തെ  മാറ്റു കൂട്ടി . വർണാഭമായ  പ്രവേശനോത്സവ  ഇടവേളയിൽ  അധ്യാപകനായ  ഷെരീഫ്  മാസ്റ്റർ   "   വിദ്യാഭ്യാസ രംഗത്തെ  രക്ഷിതാക്കളുടെ  പങ്ക്  "  എന്ന  വിഷയത്തെ കുറിച്ച് രക്ഷിതാക്കൾക്ക്  ബോധ വൽക്കരണ  ക്ലാസും  എടുത്തു . സമ്മാനപ്പൊ തിയും  മിഠായി  മധുരവുമായ് ആദ്യ  നാളിന്റെ മധുര ഓർമയുമായാണ് ഓരോ  കുരുന്നും പ്രവേശനോത്സവം  കഴിഞ്ഞു  പോയത്.......