ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം
പ്രവേശനോത്സവം
കൂമ്പാറ ഗവ. ട്രൈബൽ എൽ.പി. സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. കുരുന്നുകളെ ആകർഷിക്കും വിധം അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്ക് പുതുതായി വന്ന കുട്ടികളെ പായസം നൽകി സ്വീകരിച്ചു. ഹെഡ്മാസ്റ്റർ എം.ടി. മുഹമ്മദിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടി പി.ടി.എ പ്രസിഡന്റ് നൗഫൽ കള്ളിയിൽ ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡന്റ് ഫസീല നഷാത്ത്, എസ്.എം.സി ചെയർമാൻ സുബൈർ സഅദി, അധ്യാപകരായ ജീവദാസ്, അഹമ്മദ് നസീഫ്, അഞ്ജന തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രമാണം:47314-pravesanolsavam2024-1.jpg|alt=