ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്‌സവം

പ്രവേശനോത്സവം ആകർഷകമാക്കി കൊടുവള്ളി ജിഎച്ച്എസ്എസ് വിദ്യാർത്ഥികൾ. സാധാരണയിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾ നിർമ്മിച്ച എ ഐ റോബോട്ട് സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സ്വീകരിച്ചു. ഓരോ ക്ലാസ് മുറികളിലും കയറിയിറങ്ങിയ റോബോട്ട് ടീച്ചർ കുട്ടികൾക്ക് മിഠായികൾ നൽകുകയും അവരോട് സംവദിക്കുകയും പുതിയ അക്കാദമിക വർഷത്തിന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു. റോബോട്ട് കിറ്റ് ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ മറ്റൊരു ഹ്യൂമൻ ഓയിഡ് റോബോട്ട് പുതിയ കുട്ടികൾക്ക് റോസാപ്പൂ നൽകി സ്വീകരിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിലെ വിദ്യാർത്ഥികൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ഹെൽപ്പ് ഡസ്കുകൾ കൾ സ്ഥാപിക്കുകയും ചെയ്തു.പുതിയ അധ്യയന വർഷത്തിന് ആശംസ പോസ്റ്ററുകൾ ഒരുക്കുകയും സെൽഫി കോർണറുകൾ ഒരുക്കുകയും ചെയ്തു.കുട്ടികൾ ഒരുക്കിയ സ്കൂൾ റേഡിയോ ഇന്നത്തെ ദിവസത്തെ കൂടുതൽ ആകർഷകമാക്കി. കൂടാതെ ലി ലിറ്റിൽ കൈറ്റ്സ് എസ്പിസി ക്ലബ്ബിലെ കുട്ടികൾ തന്നെ പുതിയ കുട്ടികൾക്ക് ക്ലബ്ബുകളെ പരിചയപ്പെടുത്തി. സ്കൂളിൽ നടന്ന പ്രവേശനോത്സവം ചടങ്ങ് എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുകര ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് അബ്ദുൾ നാസർ അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ പ്രധാന അധ്യാപകൻ അസീസ് ടി, കെ അഹമ്മദ് അഷറഫ്, മധു ഒ കെ, നിഷ പി, അസീസ, എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾക്കുള്ള ശാക്തീകരണ ക്ലാസ് ഡോക്ടർ സതീഷ് നിർവഹിച്ചു.