ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
08:29, 25 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44213 (സംവാദം | സംഭാവനകൾ) ('നാടോടി വിജ്ഞാനകോശം :ഒരു പ്രദേശത്തിന്റെ സമൂഹോക സാംസ്‌കാരിക ചുറ്റുപാടുകളെ പ്രതിഫലിപ്പിക്കുന്ന ചരിത്ര സമ്പന്നമായ വസ്തുക്കളെയും വസ്തുതകളെയും കുറിച്ചുള്ള അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാടോടി വിജ്ഞാനകോശം :ഒരു പ്രദേശത്തിന്റെ സമൂഹോക സാംസ്‌കാരിക ചുറ്റുപാടുകളെ പ്രതിഫലിപ്പിക്കുന്ന ചരിത്ര സമ്പന്നമായ വസ്തുക്കളെയും വസ്തുതകളെയും കുറിച്ചുള്ള അറിവാണ് നാടോടിവിജ്ഞാനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് .ഈ അറിവുകൾ ചിലപ്പോൾ മനുഷ്യ സർദാ ആകർഷിക്കുന്ന വസ്തുക്കളോ നിര്മിതികളോ വിശ്വാസങ്ങളോ ആചാര - അനുഷ്ടാനങ്ങളോ ഒക്കെയും ബന്ധപെട്ടവയാകാം .

  അന്താരാഷ്ട്ര തുറമുഖ നഗരമായ വിഴിഞ്ഞം പ്രദേശത്തു ചരിത്രമുറങ്ങുന്ന അയ്യൻ‌കാളി സ്മാരകത്തിനും ഇടയിൽ 100. ആം വർഷത്തിലേക്ക് കടന്നുകൊണ്ടിരിക്കുന്നത് . വളർത്തു മൃഗങ്ങളും ,കായലുകളും , വയലുകളും ,തോടും ഒക്കെയായി സമൃദ്ധമായ ഈ നാട് അഭിമാനത്തോടെയും സന്തോഷത്തോടെയുഞങ്ങളുടെ നാട്ടറിവുകൾ   ഇവിടെ  പങ്കുവെയ്ക്കുന്നു ...

ബാലരാമപുരം കൈത്തറി : ഏകദേശം 200,ആണ്ടിന്റെ പാരമ്പര്യം ഉണ്ട്  ബാലരാമപുരം കൈത്തറിക്ക് .ബൗദ്ധിക സ്വത്ത് അവകാശം ലഭിച്ച ആദ്യത്തെ കൈത്തറി ഉല്പന്നമാണ് ''ബാലരാമപുരം കൈത്തറി സാരി ''കൈത്തറി ഉത്പാദനം പ്രധാനമായും ബാലരാമപുരം ശല്യർ  തെരുവിൽ ആണ് ഉള്ളത് . വിനായകൻ തെരുവ് , ഒറ്റ തെരുവ് , ഇരട്ട തെരുവ് , പുത്തൻ തെരുവ് ,തോപ്പിൽ തെരുവ് എന്നിങ്ങനെയുള്ള അഞ്ച് തെരുവിന്റെ സമുച്ചയമാണ് ശല്യർ തെരുവ്

പ്രാദേശിക വീട്ടുപകരങ്ങളും കൃഷി ആയുധങ്ങളും ; പഴയകാല  വീട്ടുപകരണങ്ങളിൽ  പലതും വെങ്ങാനൂർ ഗ്രാമത്തിന്റെ ഉൾനാടൻ പ്രദേശത്തു ഇന്നും ഇവയിൽ പലതും ഉണ്ട് അമ്മിക്കല്ലു ,കാൽപെട്ടി ,കിണ്ടി ,കിണ്ണം ,ഉറി ,റാന്തൽ വിലക്ക് , മണ്ണെണ്ണ വിളക്ക് , വറ്റി ,നാഴി , കാപ്പി , കലപ്പ .

നടൻ ഫലങ്ങൾ : നല്ല നാട്ടുഫലങ്ങൾ ധാരാളമായി വിളയുന്ന പ്രദേശമാണിത് ചക്ക , മാങ്ങാ ,പപ്പായ ,ശീമ നെല്ലിക്ക , പേരയ്ക്ക ,നേന്ത്ര പഴം ,കശുമാങ്ങ , സപ്പോട്ട , ആതിച്ചക്ക ,സീതപ്പഴം ,ആനമുന്തിരി ,പുളിഞ്ചിക്ക

പ്രാദേശിക വാർത്ത വിനിമയ രീതികൾ :

പള്ളിക്കൂടം - വിദ്യാലയം

വാധ്യാര്     - അധ്യാപകൻ

എന്തരു      - എന്താ

ആ പെൺകൊച്ചു - ആ പെൺകുട്ടി