അസംപ്ഷൻ എച്ച് എസ് ബത്തേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
07:32, 23 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ലഘു ചരിത്രം

പുതിയ സ്കൂൾ ബിൽഡിങ്ങ് (2015)

‌ ചരിത്രമ‍ുറങ്ങുന്ന ബത്തേരിയുടെ ഉയർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജ‍ൂൺ മാസത്തിൽ അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്ക‍ുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക‍ുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയ‍ും സ്വാഗതം ചെയ്‍തും വയനാടിന്റെ സാംസ്കാരിക സമ‍ുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ള‍ുന്ന‍ു. വീര പഴശ്ശിയും, എടച്ചേന കുങ്കനും ,കരിന്തണ്ടനും ,  നിണമൊഴുക്കി നിറം പകർന്ന നാടാണ് വയനാട് . ടിപ്പുവും വെള്ളക്കാരും നിധി തേടിയെത്തിയ ഹരിത ഭൂമി .ചെമ്പ്ര മലയും ബാണാസുരനും ,അമ്പുകുത്തി മലയും കോട്ടകെട്ടിയ കറുത്ത മണ്ണിൻ നാട് . കോടമഞ്ഞിൻ കരിമ്പടം പുതച്ച്  സ്വപ്നം കണ്ടുറങ്ങുന്ന ചരിത്ര ഭൂമി.  സമ്പന്നമായ ഒരു ചരിത്രവും സംസ്കാരവും  വയനാടിന് ഉണ്ട്.  ഇടക്കൽ  ഗുഹയും, ബത്തേരിയിലും പുഞ്ചവയലിലും കാണുന്ന ജൈനബസ്തികളും  തിരുനെല്ലി ക്ഷേത്രവും ,ശിലാപാളികളാൽ നിർമ്മിക്കപ്പെട്ട കല്ലറകളും ഈ നാടിൻറെ മഹത്തായ സാംസ്കാരിക പാരമ്പര്യം വിളംബരം ചെയ്യുന്നവയാണ്.

       ആധുനിക വയനാടിന്റെ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ഒരു മഹാസംഭവമായിരുന്നു തിരുവിതാംകൂറിൽ നിന്നും നിന്നും മലബാറിലേക്കുള്ള കുടിയേറ്റം .1936 ലാണ് ബത്തേരിയിൽ കുടിയേറ്റം ആരംഭിക്കുന്നത് തങ്ങളുടെ മക്കളുടെ നല്ല ഭാവിക്കുവേണ്ടി  പള്ളിയോടൊപ്പം പള്ളിക്കൂടങ്ങളും  സ്ഥാപിക്കാൻ കുടിയേറ്റ പിതാക്കന്മാർ കാണിച്ച ശ്രദ്ധയുടെ ഫലമായി, അസംപ്ഷൻ പള്ളിയോട് ചേർന്ന് 1951ൽ അന്നത്തെ ഇടവക വികാരിയായിരുന്ന സർഗീസച്ഛൻ ആണ് അസംപ്ഷൻ  എൽ പി സ്കൂൾ സ്ഥാപിച്ചത്. പിന്നീടത് അസംപ്ഷൻ യുപി സ്കൂൾ ആയി ഉയർത്തപ്പെട്ടു.

      ആത്മജ്ഞാനവും, ആർദ്രസ്നേഹവും, നിസ്വാർത്ഥകർമ്മവും സ്വന്തമാക്കി രാഷ്ട്രനിർമാണത്തിൽ പങ്കുകാരാകാൻ വർഷംതോറും സമൂഹത്തിലേക്കിറങ്ങുന്ന മിടുക്കൻമാര‍ും, മിട‍ുക്കികള‍ുമാണ് അസംപ്ഷന്റെ അഭിമാനം. വളർച്ചയുടെ 40 കാൽപ്പാടുകൾ താണ്ടിയ ഈ വിദ്യാക്ഷേത്രം ഉന്നത പാരമ്പര്യത്തോടെ ,വിജയത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിൽ നന്മയുടെ പ്രകാശകിരണങ്ങൾ ചൊരിഞ്ഞ് മുന്നേറുകയാണ്....

1982-ൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ