ജി.എച്ച്.എസ്. പട്ടഞ്ചേരി/എന്റെ ഗ്രാമം

21:20, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akhilamanikandan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പട്ടഞ്ചേരി

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്തിന് 30.30 ചതുരശ്രകിലോമീറ്റർവിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പെരുമാട്ടി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പുതുനഗരം പഞ്ചായത്തും തെക്കുഭാഗത്ത് വടവന്നൂർ, മുതലമട എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് തമിഴ്‌നാടുമാണ്. പട്ടഞ്ചേരി പഞ്ചായത്ത് ആദ്യകാലത്ത് തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.
ഡോ.എ.ആർ.മേനോൻ കൊച്ചി മുഖ്യമന്ത്രിയായിരുന്നപ്പോൾ കൊച്ചി സ്റ്റേറ്റിലെ 6 പഞ്ചായത്തുകളെ മാതൃകാപഞ്ചായത്തുകളായി തിരഞ്ഞെടുത്തതിൽ ഒന്ന് പട്ടഞ്ചേരിയായിരുന്നു."ഭട്ടശ്രേണി" ലോപിച്ചാണ് പട്ടഞ്ചേരിയായത്.ഇവിടെയാണ് ജി.എച്ച്.എസ്. പട്ടഞ്ചേരി സ്ഥിതി ചെയ്യുന്നത്...
പൊതുസ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്. എസ്.പട്ടഞ്ചേരി
  • പോസ്റ്റ് ഓഫീസ്
  • പഞ്ചായത്ത് ഓഫീസ്
  • വില്ലേജ്‌ ഓഫീസ്
  • പട്ടഞ്ചേരി സ‌ർവ്വീസ് സഹകരണ ബാങ്ക്

==ചിത്രശാല==