ജി.എൽ.പി.എസ്.കുമരനെല്ലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:32, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ancypathrosen (സംവാദം | സംഭാവനകൾ) ('കുുമരനെല്ലൂർ,കാപ്പൂർ പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ കാപ്പൂർ പഞ്ചായത്തിലെ ഒരു ഗ്രാമം കേരളത്തിൽ പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ ജില്ലയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുുമരനെല്ലൂർ,കാപ്പൂർ പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ കാപ്പൂർ പഞ്ചായത്തിലെ ഒരു ഗ്രാമം

കേരളത്തിൽ പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ ജില്ലയുടെ പടിഞ്ഞാറേ അതിരിലായി, മലപ്പുറം ജില്ലയോട്അതിർത്തി പങ്കിടുന്ന ചെറിയൊരു ഗ്രാമമാണ് കുമരനല്ലൂർ. പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിർത്തി നിർണയിക്കുന്ന ഗ്രാമമാണ് കുമരനെല്ലൂർ. കുമരനെല്ലൂരിന് അഞ്ചു കിലോമീറ്റർ തെക്കുകിഴക്കായി പാലക്കാട് ജില്ലയിലെ കപ്പൂരും അഞ്ചു കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി മലപ്പുറം ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ എടപ്പാൾ നഗരവും സ്ഥിതി ചെയ്യുന്നു. കുമരനെല്ലൂരിൽ എത്തിച്ചേരാൻ പാലക്കാട് നഗരത്തിൽ നിന്ന് 75 കിലോമീറ്റർ, മലപ്പുറം നഗരത്തിൽ നിന്ന് 48 കിലോമീറ്റർ, തിരൂർ നഗരത്തിൽ നിന്ന് 27 കിലോമീറ്റർ, പട്ടാമ്പി നഗരത്തിൽ നിന്നും കുന്നംകുളം നഗരത്തിൽ നിന്നും 20 കിലോമീറ്റർ വീതം, പൊന്നാനി നഗരത്തിൽ നിന്ന് 15 കിലോമീറ്റർ എന്നിങ്ങനെ യാത്ര ചെയ്യണം.

കല-സാംസ്കാരിക മേഖലയിലെ പ്രശസ്തരായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, മലയാളത്തിലെ മഹാനായ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സംഭാവനകളാണ്.

കുമാരനെല്ലൂർ ശ്രീ സുബ്രഹ്മണ്യക്ഷേത്രം ഇവിടുത്തെ പ്രസിദ്ധമായ ഒരു ആരാധനാലയമാണ്.