ഗവ.ജെ എച്ച് എസ്സ് എസ്സ് ആയൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ.ജവഹർ എച്ച്‌  എസ് എസ്  ആയൂർ/ എന്റെ ഗ്രാമം

ആയൂർ

കേരളത്തിലെ കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ എടമുളയ്ക്കൽ പഞ്ചായത്തിലെ ഒരു പട്ടണമാണ് ആയൂർ .എം സി  റോഡിലോ സംസ്ഥാന പാത ഒന്നിലോ  ആണ് ആയൂർ സ്ഥിതി ചെയ്യുന്നത് .ജടായു നേച്ചർ പാർക്ക് ,ചടയമംഗലം ആയൂരിൽ നിന്ന് 3 .5 കിലോമീറ്റർ  മാത്രം അകലെയാണ് .കൊല്ലം സിറ്റിയിൽ നിന്ന് 32 കിലോമീറ്റർ കിഴക്കും തിരുവനന്തപുരം സിറ്റിയിൽ നിന്നും 55 കിലോമീറ്റർ വടക്കും .എന്നാൽ തിരുവനന്തപുരം കൊല്ലം നഗരങ്ങളിൽ നിന്നുള്ള യാത്ര സമയം ഏകദേശം തുല്യമാണ് .കൊട്ടാരക്കരയിൽ നിന്ന് 17 കിലോമീറ്റർ തെക്കായി ആയൂർ ,പുനലൂരിൽ നിന്ന് 19 കിലോമീറ്റർ ,അഞ്ചൽ 8 കിലോമീറ്റർ അകലെയാണ് .ചടയമംഗലവും കടയ്ക്കലും ആയൂരിന് തെക്കു ,റോഡുവിളയിൽ നിന്ന് 7 കിലോമീറ്റർ അകലെയാണ് .

ആയൂരിനടുത്തുള്ള കോളേജ്

മാർത്തോമാ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി

ആയൂരിനടുത്തുള്ള സ്കൂളുകൾ

  • സെൻറ് ജോർജ് യു പി  എസ്‌  ,ആയൂർ.
  • ചെറുപുഷ്പ സെൻട്രൽ സ്കൂൾ ,ആയൂർ.
  • വി എച്  എസ് എസ്  മഞ്ഞപ്പാറ ,ആയൂർ.

വിനോദസഞ്ചാര കേന്ദ്രങ്ങൾ

  • ജടായുപ്പാറ .
  • മലമേൽപ്പാറ .
  • കോട്ടുക്കൽ ഗുഹാക്ഷേത്രം .
  • വട്ടത്തിൽ വെള്ളച്ചാട്ടം .

ജടായുപ്പാറ

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ജടായുപ്പാറ .ചടയമംഗലം ഗ്രാമപഞ്ചായത്തിൽ എം സി റോഡിനു സമീപമാണ് ജടായുപ്പാറ സ്ഥിതി ചെയ്യുന്നത് .രാമായണത്തിൽ സീതയെ രാവണൻ തട്ടി കൊണ്ട് പോകുമ്പോൾ ജടായു തടഞ്ഞു .രാവണന്റെ വെട്ടേറ്റ ജടായു വീണത് ഈ പാറയിലാണെന്നു വിശ്വസിക്കപ്പെടുന്നു .സമുദ്ര നിരപ്പിൽ നിന്നും 1200  അടി ഉയരത്തിലാണ് ശിൽപ്പം.