ഗവ. എൽ പി സ്കൂൾ, പാലമേൽ/എന്റെ ഗ്രാമം
'നൂറനാട്' പടനിലം
ആലപ്പുഴ ജില്ലയിലെ ഒരു പ്രമുഖമായ സാംസ്കാരിക കേന്ദ്രമാണ് പടനിലം. യുദ്ധഭൂമി എന്നാണ് പടനിലം എന്ന വാക്കിനർത്ഥം. നൂറനാട് പാറ - പന്തളം റൂട്ടിൽ അച്ചൻകോവിലാറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ശിവരാത്രി മഹോത്സവത്തിന് പേരുകേട്ട ഇവിടുത്തെ പരബ്രഹ്മ ക്ഷേത്രത്തിലാണ് ഏഷ്യയിലെ വലിയ കെട്ടുകാളയെ എഴുന്നള്ളിക്കുന്ന കെട്ടുത്സവം നടക്കുന്നത്. ശിവരാത്രി മഹോത്സവത്തിന്റെഭാഗമായിആണ് ഈ കെട്ടുകാഴ്ച നടത്തുന്നത്. ശബരിമലയുടെ ഒരു പ്രധാനപ്പെട്ട ഇടത്താവളം കൂടിയാണ് പടനിലം ക്ഷേത്രം. മതമൈത്രിക്ക് പേരുകേട്ട ഇടമാണ് നൂറനാട് പടനിലം. ഏതു മതത്തിൽ പെട്ട ജനങ്ങൾക്കും ആരാധന നടത്താവുന്ന ക്ഷേത്രമാണ് പടനിലം പരബ്രഹ്മ ക്ഷേത്രം. സാധാരണ ക്ഷേത്രങ്ങളിൽനിന്നു വിഭിന്നമായി ഇവിടെ ഗോപുരമോ, ചുറ്റമ്പലം ശ്രീകോവിൽ മുതലായവയോ ഇല്ല. ക്ഷേത്രത്തിന്റെ മേല്ക്കൂര ആൽ, മാവ്, ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങളാണ് പ്രദാനം ചെയ്യുന്നത്. പടിഞ്ഞാറോട്ട് ദർശനമുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് പടനിലം.
പക്ഷി ഗ്രാമം. എന്നറിയപ്പെടുന്ന നൂറനാട് നടത്തിയ ഒരു പക്ഷി സർവ്വേയിൽ 72 ഇനങ്ങളിൽ പെട്ട 1,670 പക്ഷികൾ രേഖപ്പെടുത്തിയിട്ടുണ്ട്.ഗ്രാമവാസികൾ പറയുന്നതനുസരിച്ച്, ഈ സീസണിൽ നൂറനാട്ടിലും സമീപ പ്രദേശങ്ങളിലും ധാരാളം പക്ഷി സുന്ദരികൾ, കൂടുതലും താമസിക്കുന്ന പക്ഷികൾ, കൂടുണ്ടാക്കുകയും പ്രജനനം നടത്തുകയും ചെയ്യുന്നു. വി.രാജേന്ദ്രൻ്റെ വീട്ടുവളപ്പിലെ ഒരു ചക്കയിൽ ആറ് കൂടുകളിൽ കുളം ഹെറോണുകൾ ഉണ്ട്. “തുടക്കത്തിൽ ഒരൊറ്റ കൂടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് ആറായി ഉയർന്നു. പക്ഷികളുടെ കാഷ്ഠം ശല്യമാണെങ്കിലും അവയെ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. കോഴിക്കുഞ്ഞുങ്ങളെ കാണാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,” ശ്രീ രാജേന്ദ്രൻ പറയുന്നു. പോണ്ട് ഹെറോൺ കൂടാതെ, ഇടത്തരം ഈഗ്രെറ്റ്, ലിറ്റിൽ കോർമോറൻ്റ്, ഡാർട്ടർ എന്നിവ നൂറനാട്ടിലും പരിസരങ്ങളിലും ഇക്കാലത്ത് കൂടുണ്ടാക്കുകയും പ്രജനനം നടത്തുകയും ചെയ്യുന്നു, കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് എണ്ണത്തിൽ കുറവാണെങ്കിലും.
കരിങ്ങാലിച്ചാൽ തണ്ണീർത്തടം
ഏകദേശം 13 ചതുരശ്ര കിലോമീറ്ററിന് മുകളിൽ വിസ്തീർണ്ണം ഉള്ള, നെൽപ്പാടങ്ങളും നീർച്ചാലുകളും ആഴമുള്ള വെള്ളക്കെട്ടുകളും ചതുപ്പുകളും നിറഞ്ഞ മനോഹരമായ പ്രദേശമാണിത്.
നൂറനാട്, പാലമേൽ പഞ്ചായത്തുകളിലും പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലുമായാണ് കരിങ്ങാലിപ്പുഞ്ച സ്ഥിതി ചെയ്യുന്നത്. ഓണാട്ടുകരയുടെ നെല്ലറയാണ് ഈ പ്രദേശം. പ്രധാനമായും ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള 4 മാസം ഇവിടെയുള്ള നെൽപ്പാടങ്ങളിൽ കൃഷി നടക്കുന്നു. ഇതിനു സഹായമായി കല്ലട ഇറിഗേഷൻ പദ്ധതിയുടെ (KIP) വലതുകര കനാലിലൂടെ ഈ സമയത്ത് തെന്മല അണക്കെട്ടിൽനിന്ന് വെള്ളം ഒഴുക്കുന്നു. നിരവധി ഉപ കനാലുകളിലൂടെ പ്രധാന കനാലിൽനിന്ന് വെള്ളം കരിങ്ങാലിച്ചാലിൽ എത്തുന്നു. വടക്ക് ഐരാണിക്കുഴി പാലം വഴി അച്ചൻകോവിൽ ആറിൽ നിന്നുള്ള ജലവും കരിങ്ങാലിച്ചാലിലേക്ക് എത്തുന്നു. മഴ ഏറിയ സമയങ്ങളിൽ ജലനിരപ്പ് വളരെയധികം ഉയരാൻ ഇത് ഇടയാക്കുന്നു.
പക്ഷി നിരീക്ഷകരുടെ പറുദീസയാണ് നൂറനാട്. ദേശാടനപ്പക്ഷികൾ ഉൾപ്പടെ അനവധി ഇനം പക്ഷികളെ ഇവിടെ കാണാനാകും. പ്രമുഖ പക്ഷി നിരീക്ഷകനായ ശ്രീ പി. കെ. ഉത്തമൻ, ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ജേർണലിൽ (Journal of The Bombay Natural History Society) 1988 ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലൂടെയാണ് നൂറനാട് പക്ഷി നിരീക്ഷകരുടെ ഇടയിൽ പ്രസിദ്ധി നേടുന്നത്. Great Egret (പെരുമുണ്ടി), Little egret (ചിന്നമുണ്ടി), Siberian stonechat, Alpine swift, Eurasian Marsh Harrier, Indian Pitta, Oriental Darter, brown backed needletail (വലിയ മുൾവാലൻ ശരപ്പക്ഷി), Black headed ibis, Red-wattled Lapwing (ചെങ്കണ്ണി തിത്തിരി), Common iora തുടങ്ങി നൂറുകണക്കിന് പക്ഷി വർഗ്ഗങ്ങളെ ഇവിടെ കാണുവാൻ സാധിക്കുന്നു.
പടനിലം ശിവരാത്രി.
നൂറനാട്ടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് പടനിലം ശിവരാത്രി. നൂറനാട്ടെ 16 കരക്കാരും പടുകൂറ്റൻ കെട്ടുകാളകളെ നിർമ്മിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. 50 അടിക്കുമുകളിൽ ഉയരമുള്ള കെട്ടുകളകൾ വരെ പടനിലം ക്ഷേത്രത്തിൽ എത്തിക്കാറുണ്ട്. കാളകെട്ടിനുള്ള പ്രാധാന്യം മൂലം നൂറനാടിനെ കേരളത്തിന്റെ നന്ദികേശ പൈതൃക ഗ്രാമമായി കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഭീമാകാരന്മാരായ ജോടിക്കാളകളെ ചെറുതും വലുതുമായ വഴികളിലൂടെ കൈക്കരുത്തും യന്ത്രസഹായവും ഉപയോഗിച്ച് ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത് കാണുവാൻ വിദൂരദേശങ്ങളിൽ നിന്നുവരെ ആളുകൾ ശിവരാത്രിക്ക് എത്തുന്നു.
പടനിലം പരബ്രഹ്മ ക്ഷേത്രം.
ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ് പടനിലം പരബ്രഹ്മ ക്ഷേത്രം. പടിഞ്ഞാറോട്ടു ദർശനമുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് പടനിലം. സാധാരണ ക്ഷേത്രങ്ങളിൽ കാണുന്നതുപോലെ ഗോപുരങ്ങളോ ചുറ്റമ്പലങ്ങളോ ഈ ക്ഷേത്രത്തിനില്ല. നടയടപ്പ് നടതുറപ്പ് മുതലായ ചടങ്ങുകളും ഇവിടെയില്ല. അതിനാൽത്തന്നെ 24 മണിക്കൂറിൽ എപ്പോൾ വേണമെങ്കിലും ഇവിടെ എത്തി പ്രാർത്ഥിക്കുവാൻ സാധിക്കുന്നു.
ഏതു ജാതിയിലോ മതത്തിലോ പെട്ടവർക്കും ഇവിടെ പൂജാരിമാരാകാം എന്ന പ്രത്യേകതയുമുണ്ട്. ഇവിടുത്തെ ശിവരാത്രി മഹോത്സവം എല്ലാ ജാതിമതസ്ഥരും ഓണത്തേക്കാൾ പ്രാധാന്യം നൽകി ആഘോഷിക്കുന്നു. ശബരിമലയുടെ പ്രധാപ്പെട്ട ഇടത്താവളങ്ങളിൽ ഒന്നാണ് പടനിലം. മണ്ഡലകാലത്ത് നിരവധി അയ്യപ്പഭക്തർ ഇവിടെ വന്ന് കെട്ടുനിറക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ ഹെല്പ് ഡെസ്കും പോലീസിന്റെ എയ്ഡ് പോസ്റ്റും ആ സമയം ഇവിടെ ഉണ്ടാകാറുണ്ട്.
പടനിലത്തേ പ്രധാനസ്ഥാപനങ്ങൾ
- നൂറനാട് ഗ്രാമപഞ്ചായത്ത് കാര്യാലയം
- നൂറനാട് വില്ലേജ് ഓഫീസ്
- പി.കെ.പി. പോറ്റി സ്മാരകം
- നൂറനാട് കുടുബ ആരോഗ്യ കേന്ദ്രം
- നൂറനാട് ലെപ്രസി സാനറ്റോറിയം
- നൂറനാട് സഹകരണ സംഘം
- നൂറനാട് കൃഷിഭവൻ
- പോസ്റ്റ് ഓഫീസ്
- L.C ഓഫീസ് CPI(M)
- പടനിലം HSS
- പാലമേൽ LPS
- GSMLPS പുലിമേൽ (ഇഞ്ചക്കാട്ട് സ്കൂൾ)
- ശ്രീ ബുദ്ധ എഞ്ചിനീയറിംഗ് കോളേജ്
- മാവേലി സ്റ്റോർ, പാറ്റൂർ നൂറനാട്
- പ്രതിഭാ യുവശക്തി, പടനിലം