ഗവ.എച്ച് .എസ്.എസ്.മണത്തണ/എന്റെ ഗ്രാമം
ഉത്തര മലബാറിലെ മലയോര ഗ്രാമമായ മണത്തണ പേരാവൂർ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത് .ചരിത്രപരവും ഭൂമിശാസ്ത്ര പരവുമായ പ്രത്യേകതലുള്ള ഒരു പ്രദേശം കൂടിയാണ് മണത്തണ ഗ്രാമം .കേരളം സിംഹം പഴശ്ശിരാജയുമായും മണത്തണ ഗ്രാമത്തിനു ബന്ധമുണ്ട് .പഴശ്ശിരാജയുടെ കിഴക്കേ കോവിലകം മണത്തണയിലായിരുന്നു .ജൈവ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ ആറളം ഫാം മണത്തണ ഗ്രാമത്തോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.അമ്പലങ്ങളും കാവുകളും മണത്തണ മറ്റൊരു പ്രത്യേകതയാണ്. കൊട്ടിയൂർ ദേവസ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്ന പൂതനാക്കൂൽ ആൾ തറ മണത്തണ ഗ്രാമത്തിന്റെ കണ്ണായ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്