ഗവൺമെന്റ് യൂ പി സ്കൂൾ പൈനാവ്/എന്റെ ഗ്രാമം
പൈനാവ്
ഭൂമിശാസ്ത്രം
ഇടുക്കി ജില്ലയുടെ ആസ്ഥാനമാണ് പൈനാവ്. ഇടുക്കി ജില്ലാ കളക്ട്രേറ്റ് ഇവിടെ കുയിലിമലയിൽ സ്ഥിതി ചെയ്യുന്നു. പ്രകൃതി രമണീയമായ ഭൂപ്രദേശം ആണ്, പശ്ചിമഘട്ട മലനിരകൾ കടന്നു പോകുന്നു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് , ഇടുക്കി അണക്കെട്ട് എന്നിവ പൈനാവിനടുത്തായി സ്ഥിതി ചെയ്യുന്നു. പൈനാവിന്റെ ഏറ്റവും അടുത്തുള്ള പട്ടണമാണ് ചെറുതോണി.