ജി.എൽ.പി.എസ് തിരുവില്വാമല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവില്വാമല

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് തിരുവില്വാമല. തിരുവില്വാമല, കണിയാർകോട്, പാമ്പാടി എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന തിരുവില്വാമല ഗ്രാമപഞ്ചായത്തിനെ 11 വാർഡുകളായി വിഭജിച്ചിരിക്കുന്നു.

ഭൂമിശാസ്ത്രം

37.94 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകൾ: കിഴക്ക് പെരിങ്ങോട്ടുകുറിശ്ശി, തരൂർ പഞ്ചായത്തുകൾ; പടിഞ്ഞാറും തെക്കും ചീരക്കുഴിപ്പുഴ; വടക്ക് ഭാരതപ്പുഴ. ഭാരതപ്പുഴയുടെ തീരത്തായി പാലക്കാട് ജില്ലയിലെ ലക്കിടിക്ക് എതിർവശത്തായാണു തിരുവില്വാമല സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ വില്വാദ്രിനാഥ ക്ഷേത്രം, ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം, പുനർജനി ഗുഹ തുടങ്ങിയവ ഈ പഞ്ചായത്തിലാണ്.

പ്രധാന പൊതു സ്‌ഥാപനങ്ങൾ

വില്ലേജ് ഓഫീസുകൾ,

പഞ്ചായത്ത് ഓഫീസ്,

പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ

CSC RVJ ജന സേവന കേന്ദ്രം

കാർഷികംനെല്ലും ‌തെങ്ങും റബ്ബറുമാണ് മുഖ്യ വിളകൾ. കൈത്തറിനെയ്ത്ത്, പനമ്പ്‌നെയ്ത്ത് കുട്ടനെയ്ത്ത്, ലോഹപ്പണി, , കളിമൺപാത്ര നിർമ്മാണം, ഓട്ടുപാത്രനിർമ്മാണം തുടങ്ങിയ നിരവധി പരമ്പരാഗത ചെറുകിട-കുടിൽ വ്യവസായങ്ങൾ ഇവിടെ നിലവിലുണ്ട്. ചിലയിടങ്ങളിൽ റബ്ബറും പ്ലാസ്റ്റിക്കും ഉപയോഗിച്ചുള്ള ആധുനിക ചെറുകിട വ്യവസായ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിൽ സുലഭമായി ലഭിക്കുന്ന കരിങ്കല്ല് കെട്ടിടനിർമ്മാണത്തിന് ഉപയോഗിക്കുന്നു.