സെന്റ്.ജോസഫ്‌സ് എൽ പി സ്ക്കൂൾ മുനമ്പം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മുനമ്പം

വൈപ്പിൻ ദ്വീപിൻ്റെ വടക്കേ അറ്റത്ത് , പടിഞ്ഞാറ് അറബിക്കടൽ , കിഴക്ക് പെരിയാർ നദി , വടക്ക് കടൽമുഖം എന്നിവയാൽ ചുറ്റപ്പെട്ട , ഇന്ത്യയിലെ കൊച്ചിയുടെ ഒരു പ്രാന്തപ്രദേശമാണ് മുനമ്പം . അതിലെ നിവാസികളുടെ പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്.

പ്രളയത്തിൽ നിന്നുമാണ് മുനമ്പം രൂപപ്പെട്ടത് എന്ന് പറയപ്പെടുന്നു.1341 പെരിയാറിൽ ഉണ്ടായ ഒരു പ്രളയത്തിൻറെ ഫലമായിട്ടാണ് മുനമ്പം അടങ്ങുന്ന വൈപ്പിൻകരയുടെ ഉത്ഭവം എന്ന് കരുതുന്നു.മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടെ വീതി കുറഞ്ഞ കരയുടെ കൂര്ത്ത അറ്റത്തതിനെ മുനമ്പ്‌ എന്ന് പറയുന്നു.ഇതിൽ നിന്നാണ് മുനമ്പം എന്ന പേര് സിദ്ധിച്ചതെന്നു പറയപ്പെടുന്നു.

മണ്ണടിഞ്ഞ് ആഴം കുറഞ്ഞുപോയ മുനമ്പം തുറമുഖത്തിന്റെ പഴയ പേരാണ് മുസരീസ്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോലീസ് സ്റ്റേഷൻ
  • പോസ്റ്റോഫീസ്
  • പ്രാഥമികാരോഗ്യകേന്ദ്രം
  • കൃഷി ഭവൻ

ശ്രദ്ധേയരായ വ്യക്തികൾ

സിപ്പി പള്ളിപ്പുറം

അധ്യാപകൻ, ബാലസാഹിത്യകാരൻ. 1943 മെയ് 18ന് എറണാകുളം ജില്ലയിലെ വൈപ്പിൻ പള്ളിപ്പുറത്തു ജനനം. 1966 മുതൽ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ അഞ്ചു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്നു. ഇതിനകം 180 ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളയുവത, ചെറുപുഷ്പം, ദിദിമൂസ് എന്നീ മാസികകളുടെ പത്രാധിപസമിതി അംഗമാണ്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡി അംഗമായി നാലാംതവണയും പ്രവർത്തിച്ചുവരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ എക്‌സിക്യൂട്ടീവ് അംഗം എന്ന നിലയിലും ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിന്റെ വൈസ് ചെയർമാൻ എന്ന നിലയിലും പ്രവർത്തിച്ചു വരുന്നു.

പുരസ്‌കാരങ്ങൾ: ബാലസാഹിത്യത്തിനുള്ള ദേശീയ അവാർഡ് (1985), പ്രഥമ ഭീമ ബാലസാഹിത്യ അവാർഡ് (1988), എൻ.സി.ഇ.ആർ.ടിയുടെ ദേശീയ അവാർഡ് (1995), സഹൃദയവേദി അവാർഡ് (1988), കൈരളി ചിൽഡ്രൻസ് ബുക്ക്ട്രസ്റ്റ് അവാർഡ് (1988), കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ് അവാർഡ് (1990), കെ.സി.ബി.സി. അവാർഡ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് (1991), ഏറ്റവും നല്ല മുദ്രണത്തിനുള്ള സംസ്ഥാന അവാർഡ്, കുഞ്ഞുണ്ണി പുരസ്‌കാരം, കുടുംബദീപം അവാർഡ്, മേരീവിജയം അവാർഡ്, പി.സി.എം. അവാർഡ്, ടാലന്റ് അവാർഡ്, ഫൊക്കാന അവാർഡ്, സത്യവ്രതൻ സ്മാരക അവാർഡ്, 1992ൽ ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അവാർഡ്, 2010ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ ബാലസാഹിത്യ അവാർഡ്. 

ആരാധനാലയങ്ങൾ