ഗവ. എൽ. പി. എസ്. പൂവറ്റൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പൂവറ്റൂർ  എന്റെ  ഗ്രാമം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ കുളക്കട പഞ്ചായത്തിൻ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണിയമായ ഗ്രാമ പ്രദേശമാണ് പൂവറ്റൂർ.പൂവറ്റൂരിനെ പ്രധാനമായും 3 കരകളായി തിരിച്ചിട്ടുണ്ട്. അവ  പൂവറ്റൂർ, പൂവറ്റൂർ കിഴക്ക്,  പൂവറ്റൂർ  പടിഞ്ഞാറേ  എന്നിവയാണ്.

പ്രധാന   ആരാധനാലയങ്ങൾ

പൂവറ്റൂരിലെ  ഏറ്റവും  പ്രധാനപ്പെട്ട  ആരാധനാലയം  പുരാതനമായ ഭദ്രകാളി  ക്ഷേത്രമാണ്.  കുംഭ മാസത്തിലെ തിരുവാതിര നാളിൽ നടക്കുന്ന

ഇവിടുത്തെ  ഉത്സവം  പൂവറ്റൂർ  ഉൾക്കൊള്ളൂന്ന കുളക്കട  പഞ്ചായത്തിലെ തന്നെ മുഖ്യ  ഉത്സവങ്ങളിൽ ഒന്ന്  ആണ്..ഇതിനോട്  അനുബന്ധിച്ച

ഉത്സവത്തിന്റെ  തലേ ദിവസം പുലർച്ചെ  നടക്കുന്ന  പൊങ്കാലയും പ്രശസ്തമാണ്.  ഇത്  കൂടാതെ  പൂവറ്റൂർ കിഴക്ക്  മഹാവിഷ്ണു ക്ഷേത്രം,

പൂർണമായും കല്ലിൽ നിർമ്മിച്ച പൂവറ്റൂർ  പടിഞ്ഞാറേ ശ്രീ മഹാദേവർ ഷേക്ത്രം ,ആലുംകുന്നിൽ മഹാദേവ ക്ഷേത്രം എന്നിവയാണ് മറ്റു പ്രധാന

ക്ഷേത്രങ്ങൾ.

വിശ്വാസം

പൂവറ്റൂർ ദേവി  പട്ടാഴി ദേവിയുടെ ഇളയ സഹോദരി  ആണെന്നാണ് വിശ്വാസം.ഒരിക്കൽ പൂവറ്റൂർ ദേവി  തനിക്ക് സ്വന്തമായി ഒരു  സ്ഥലം വേണമെന്ന്  പട്ടാഴി ദേവിയോട് ആവശ്യ പ്പെടുകയും അപ്പോൾ പട്ടാഴി ദേവി ഒരു കയ്യെ നിറയെ പൂവ് നൽകിയതിനെ ശേഷം പൂവ് തീരുന്ന സ്ഥലം

എടുത്തുകൊള്ളാൻ നിർദേശിക്കുകയും ചെയ്തു.അങ്ങനെ അവസാനം പൂവ് വീണ സ്ഥലമാണ് പൂവറ്റൂർ.പൂവ് ,ആറ്റൂർ എന്നി വാക്കുകളിൽ

നിന്നാണ്  പൂവറ്റൂർ വന്നത്

പൊതു സ്ഥാപനങ്ങൾ

.1 .പൊതുജന ആരോഗ്യ കേന്ദ്രം

2 .ജനകിയ വായനശാല

3 .പൊതു വിദ്യാലയം

4 പൊതു വിതരണ കേന്ദ്രം

5 .ജന സേവാ കേന്ദ്രം

പ്രധാന വ്യക്തികൾ

ശ്രീ. മോഹൻദാസ് I .A .S

ശ്രീ.പൂവറ്റൂർ ഗോപി

വിദ്യാലയങ്ങൾ

1 .ജി.എൽ.പി.എസ.പൂവറ്റൂർ

എൽകെജി മുതൽ നാലാം തരം വരെ ഉള്ള വിദ്യാലയമാണ് ഇത്.പ്രൈമറി തലത്തിൽ 206 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.

2 .ഡി .വി. എൻ.എസ്.എസ്.ഹയർ സെക്കന്ററി സ്കൂൾ പൂവറ്റൂർ

  • പൂവറ്റൂരിയിലെ ഒരു എയിഡഡ് വിദ്യാലയമാണ് .
  • യു പി ,എച് എസ് ,എച് എസ് എസ് വിഭാഗങ്ങൾ പ്രവർത്തിക്കുന്നു .
  • എച് എസ് വിഭാഗത്തിൽ രണ്ടു സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ്സ് ബാച്ചും പ്രവർത്തിക്കുന്നു .
  • ഇപ്പോൾ  ശ്രീ ശ്യാം ഹെഡ്മാസ്റ്റർ ആയും ശ്രീമതി എസ് പ്രിയകുമാരി പ്രിൻസിപ്പാൾ ആയും തുടരുന്നു .

ഭൂമിശാസ്ത്രം

കേരളത്തിലെ  കൊല്ലം ജില്ലയിലെ  കൊട്ടാരക്കര താലൂക്കിലെ  ഒരു  ഗ്രാമമാണ് പൂവറ്റൂർ .പൂവറ്റൂരിനെ  പ്രധാനമായും  3  കരകളായി  തിരിച്ചിട്ടുണ്ട്.

അവ  പൂവറ്റൂർ , പൂവറ്റൂർ കിഴക്ക് ,പൂവറ്റൂർ പടിഞ്ഞാർ  എന്നിവയാണ്.

==ചിത്രശാല ==