ജി.യു. പി. എസ്. അത്തിക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അത്തിക്കോട്

ഇന്ത്യയിലെ കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു പഴയ ജംഗ്ഷൻ ഗ്രാമമാണ് അത്തിക്കോട്. നല്ലേപ്പിള്ളി പഞ്ചായത്തിന്റെ കീഴിലാണ് അത്തിക്കോട് വരുന്നത്. ഇത് മദ്ധ്യ കേരള ഡിവിഷനിൽ പെടുന്നു. പാലക്കാട് (20 കി.മീ), പൊള്ളാച്ചി (25 കി.മീ), കോയമ്പത്തൂർ (35 കി.മീ), ചിറ്റൂർ (16 കി.മീ) പട്ടണങ്ങളിലേക്കുള്ള പ്രധാന കവലയാണിത്. വില്ലേജിന്റെ പകുതി കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലും ബാക്കി പകുതി നല്ലേപ്പിള്ളി പഞ്ചായത്തിലുമാണ്.

അത്തിക്കോട് ജംഗ്ഷൻ

തമിഴ്നാടിന്റെ അതിർത്തിയോട് ചേർന്ന്, ഇന്ത്യയിലെ കേരളത്തിലെ, പാലക്കാട് ജില്ലയിലെ ഒരു പട്ടണമാണ് കൊഴിഞ്ഞാമ്പാറ. ഇത് കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശത്തിന്റെ ഭാഗമാണ്. ചിറ്റൂർ- തത്തമംഗലം ,പാലക്കാട് ,പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവയാണ് അത്തിക്കോടിന്റെ സമീപത്തുള്ള നഗരങ്ങൾ .തമിഴ്നാടിനോടൂ ചേർന്ന  പ്രദേശം ആണെങ്കിലും മലയാളം ആണ് ഇവിടത്തെ പ്രാദേശിക ഭാഷ.

പൊതുസ്ഥാപനങ്ങൾ

ബ്ലോക്ക് ഓഫീസ്

അംഗൻവാടി

പ്രാഥമിക ആരോഗ്യ കേന്ദ്രം

പോസ്റ്റോഫീസ്

ഭൂമിശാസ്ത്രം

അത്തിക്കൊടിന്റെ ഭൂമിശാസ്ത്രം നോക്കുകയാണെങ്കിൽ വടകരപതി 6km, എലപ്പുള്ളി 7km, പോൽപുള്ളി 10km, പെരുമാട്ടി 10km, ചിറ്റൂർ12km എന്നീ ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പാലക്കാട് ജില്ലാ ആസ്ഥാനത്ത് നിന്ന് കിഴക്കോട്ട് 22km അകലെയാണ് അത്തിക്കോട് സ്ഥിതിചെയ്യുന്നത്. ചിറ്റൂരിൽ നിന്ന് 7km. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 294km അകലെയായി അത്തിക്കോട് സ്ഥിതി ചെയ്യുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ചിറ്റൂർ കൃഷി അസ്സിസസ്റ്റന്റ് ഡയറക്ടർ ഓഫീസ്.
  • ചിറ്റൂർ ബോക്ക് ഓഫീസ് 
  • കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ്.


ശ്രദ്ധേയരായ വ്യക്തികൾ

  • കൃഷ്ണൻകുട്ടി (അത്തിക്കോട് ഉൾപ്പെട്ട ചിറ്റൂർ നിയോജക മണ്ഡലത്തിിൽ നിന്നും ജയിച്ച മന്ത്രി)

ആരാധനാലയങ്ങൾ

  • സെന്റ്. ആന്റണീസ് ചർച്ച്, അത്തിക്കോട്
    സെന്റ് ആന്റണീസ് ചർച്ച്
  • അത്തിക്കോട് മസ്ജിദ്.
  • പണിക്കർകളം ക്ഷേത്രം


വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്,നാട്ടുകൽ
  • ജി.യു.പി.എസ്. കൊഴിഞ്ഞാമ്പാറ
  • സെന്റ് മാർട്ടിൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, അത്തിക്കോട്

ചിത്രശാല

അവലംബം