എൻ യു പി എസ് കൊരട്ടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെസ്റ്റ് കൊരട്ടി

വെസ്റ്റ് കൊരട്ടിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുകയാണ് എൻ യു പി സ്കൂൾ. തത്തമത്ത് സ്ക്കൂളെന്ന് ആദ്യകാലത്ത് അറിയപ്പെടുന്ന സ്കൂൾ ആരംഭിച്ചത് 1882 ലാണ്. തത്തമത്ത് കൊരട്ടി സ്വരൂപത്തിലെ ശ്രീ കൊച്ചു കുട്ടൻ തമ്പുരാൻ ആണ് ആദ്യകാലത്ത് സ്കൂൾ നടത്തിയിരുന്നത്. എൽപി സ്കൂൾ ആയി പ്രവർത്തിച്ചിരുന്ന സ്കൂൾ 1983ൽ യുപി സ്കൂൾ ആയി നവീകരിച്ചു. 1993ൽ ഇരിങ്ങാലക്കുട എൻഎസ്എസ് താലൂക്ക് യൂണിയൻ സ്കൂൾ ഏറ്റെടുത്തു. എല്ലാ ക്ലാസ്സുകളും ഹൈടെക് ആയി ഉയർത്തുകയും ഓരോ ക്ലാസുകളിലും എൽഇഡി പ്രൊജക്ടർ ഉപയോഗിച്ച് ക്ലാസുകൾ, വിശാലമായ കെട്ടിടങ്ങൾ, കുട്ടികൾക്ക് ലൈബ്രറി സൗകര്യം, കമ്പ്യൂട്ടർ ലാബ്, പഠനോപകരണങ്ങൾ എന്നിവയെല്ലാം ഒരുക്കി.എൻയുപിഎസ് അതിൻ്റെ ജൈത്രയാത്ര തുടരുന്നു