ജി.എൽ.പി.എസ്. തയ്യിൽ നോർത്ത് കടപ്പുറം
ജി.എൽ.പി.എസ്. തയ്യിൽ നോർത്ത് കടപ്പുറം | |
---|---|
വിലാസം | |
Thayyil north | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | Kanhangad |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 12511 |
ചരിത്രം
1946 ല്‍ ആരംഭിച്ച വിദ്യാലയം തൃക്കരിപ്പൂര് കടപ്പുറത്ത് തയ്യില്‍ നോര്‍ത്തില്‍ സ്ഥിതി ചെയ്യുന്നു. ആധ്യത്തെ സര്‍ക്കാര്‍ കെട്ടിടം കടലെടുത്തു പോയതിനാല്‍, കുറെ വര്‍ഷങ്ങളോളം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. 2009-10 മുതല്‍ മൂന്ന് ക്ലാസ് മുറിയുളള സ്വന്തം കെട്ടിടത്തില്‍, സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു
ഭൗതികസൗകര്യങ്ങള്‍
ആറരസെന്‍റ് ഭൂമിയിലാണ് സ്കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്നത്. രണ്ടാം തരവും ഓഫീസ് മുറിയും ഒരു മുറിയിലാണ്. മൂന്നാം തരവും നാലാംതരവും ഒരു മുറിയിലാണ്. ഒന്നാംതരവും ഉച്ചക്കഞ്ഞിസാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയും ഒന്നാണ്. കമ്പ്യൂട്ടര്‍ ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ ഇല്ല. തൃക്കരിപ്പൂര്‍ എം.എല്‍.എ ഒരു ക്ലാസ് മുറി സ്മാര്‍ട്ട് റൂം ആക്കിയ സ്ഥിതിക്ക് പ്രവര്‍ത്തിക്കുന്ന ഒരു ലാപ്ടോപ് സ്കൂളിന് ലഭിച്ചിട്ടുണ്ട്. ഫര്‍ണിച്ചറുകള്‍ പരിമിതമാണ്. ഡെസ്ക്കുകള്‍ യാതൊന്നും ഇല്ല. 2015 - 16 വര്‍ഷത്തില്‍ പഞ്ചായത്തില്‍ നിന്നും മൂന്ന് മേശയും 16 ഫൈബര്‍ കസേരയും രണ്ട് ഷെല്‍ഫും ലഭിച്ചിട്ടുണ്ട്. ആവശ്യത്തിന് ലൈബ്രറി പുസ്തകങ്ങള്‍ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തി പരിചയം
മാനേജ്‌മെന്റ്
ഈ വിദ്യാലയം വലിയ പറമ്പ ഗ്രാമപഞ്ചായത്തിന്‍റെ കീഴിലാണ്. ഈ സ്കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പഞ്ചായത്ത് ശ്രമിക്കുന്നുണ്ട്.