ജി.എച്ച്.എസ്. പേരാമ്പ്ര പ്ലാന്റേഷൻ
ജി.എച്ച്.എസ്. പേരാമ്പ്ര പ്ലാന്റേഷൻ | |
---|---|
വിലാസം | |
പേരാമ്പ്ര പ്ലാന്റേഷന്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 47117 |
കോഴിക്കോട് പേരാമ്പ്ര ടൗണിൽ നിന്നും 24 കിലോമീറ്റർ കിഴക്കായി പേരാമ്പ്ര പ്ലാന്റേഷനിലാണ് ഈ സ്ഥാപനം സ്ഥാപനംസ്ഥിതി ചെയ്യുന്നത്
പ്രാദേശിക ചരിത്രം
കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ഡാമിനടുത്ത് 1964 ല്‍ ആണ് പേരാമ്പ്രപ്ലാന്റേഷന്‍ സ്ഥാപിതമായത്.ചക്കിട്ടപാറ പഞ്ചായത്തില്‍ ആണ് പേരാമ്പ്രപ്ലാന്റേഷനും പേരാമ്പ്രപ്ലാന്റേഷന്‍ ഹൈസ്ക്കൂളും സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തേ പുരോഗമനത്തിന് ഈ സ്ക്കൂൾ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്
സ്കൂള്‍ ചരിത്രം
പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടം പേരാമ്പ്രപ്ലാന്റേഷനില്‍ ആരംഭിച്ച കാലത്ത് ഇവിടെ നിരവധി തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. അവരുടെ മക്കള്‍ക്ക് ഒരു പ്രാഥമീക വിദ്യാഭ്യാസസ്ഥാപനം അദ്യകാലത്ത് ഉണ്ടായിരുന്നില്ല. അതിനാല്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴില്‍ 1974ല്‍ ഒരു ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചു. ലീലാവതി ടീച്ചര്‍ ആയിരുന്നു ഇവിടുത്തെ ആദ്യ അധ്യാപിക.ഒരു ഓല ഷെഡ്ഡിലായിരുന്നു യിരുന്നു ആദ്യം സ് ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് . പിന്നീട് ഈ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.
അപ്പര്‍ പ്രൈമറി വിദ്യാലയ ത്തോടനുബന്ധി,ച്ച് 2013 ല്‍ RMSA ഹൈസ് ക്കൂള്‍ സ്ഥാപിച്ചു. 2016 ല്‍ അപ്പര്‍ പ്രൈമറി വിദ്യാലയം ഹൈസ് ക്കൂളിന്റെ ഭാഗമായി തീര്‍ന്നു. ഗവ.ഹൈസ് ക്കൂള്‍ പേരാമ്പ്ര പ്ലാന്റേഷന്‍ എന്നറിയപ്പെടുകയം ചെയ്തു.
ഇവിടെ 20 വർഷത്തോളം പ്രഥമാധ്യാപകനായി ജോലി ചെയ്ത ശ്രീ. രാമർ മാസ്റ്റർ ചുമതല ഏൽക്കുകയുണ്ടായി.
പിന്നീട് ശ്രീ. ടി.എം ഗോവിന്ദൻ ,ശ്രീമതി കെ . കെ ജാനകി അമ്മ, ശ്രീ. കെ. കെ കുഞ്ഞിക്കണ്ണൻ, ശ്രീ കെ നാരായണൻ നമ്പൂതിരി , ശ്രീ. കെ സുകുമാരൻ, ശ്രീ. എം കുഞ്ഞബ്ദുള്ള, ശ്രീ. പി.വി വർഗ്ഗീസ് , ശ്രീ. കെ.യു നാരായണൻ , ശ്രീ. ടി. ദാമോദരൻ നമ്പീശൻ, ശ്രീ എ കുമാരൻ ,ശ്രീമതി. വി.പി പ്രസന്നകുമാരി ,ശ്രീമതി.പി ശോഭന , ശ്രീ. വി.കെ ബാലൻ ,ശ്രീ ടി. ടി. കുഞ്ഞമ്മദ് എന്നിവർ യു.പി സ്കൂളിന്റെ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്
2013 ൽ നാട്ടുകാരുടെയും പി.ടി എ എന്നിവരുടെ അപേക്ഷ പരിഗണിച്ച് ഗവൺമെന്റ് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.2013 ജൂണിൽ 8 , 9 ക്ലാസ്സുകൾ ആരംഭിച്ചു.തുടർന്ന് 2015 മാർച്ചിൽ സൂളിന്റെ ചരിത്രത്തിലേ ഒന്നാമത്തേ SSLC ബാച്ച് പരീക്ഷ എഴുതി . ഹൈസ്കൂൾ ആരംഭിക്കുമ്പോൾ ഹെഡ് മാസ്റ്ററുടെ ചുമതല വഹിച്ചിരുന്ന ശ്രീ ബാലൻ മാസ്റ്ററിൽ നിന്നും ആദ്യ ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ ആയി ശ്രീ. രാഘവൻ മാസ്റ്റർ ചുമതല ഏറ്റു. തുടർന്ന് ശ്രീ. വേണുഗോപാലൻ മാസ്റ്ററും. ഇപ്പോൾ ശ്രീ വി.വി ബാലകൃഷ്ണൻ മാസ്റ്റർ ഹെഡ് മാസ്റ്റർ ചുമതല നിർവ്വഹിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
ഒരുഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനു പ്രത്യേക ലാബുകളൾ ഇല്ല. യു പി വിഭാഗത്തിന് കമ്പ്യുട്ടര്‍ ലാബ് ഉണ്ട്. പരിമിത സൗകര്യങ്ങളോടെ ഒരു ചെറിയ മൈതാനവും ഇവിടെയുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ.ആര്‍.സി.
- വാനനിരീക്ഷണം
- ക്ളബ്ബ് പ്രവര്‍ത്തനം
- വിദ്യാരംഗം കലാവേദി
- ഫൈന്‍ ആര്‍ടാസ് ക്ളബ്ബ്
- കായികവേദി
- വോളീബോള്‍ പരിശീലനം
- പഠനവിനോദയാത്ര
- സഹവാസ ക്യാമ്പ്
- സ്കൂള്‍ ലൈബ്രറി
- ക്ളാസ് ലൈബ്രറി
- സോഫ്റ്റ് സ്കില്‍ ട്രൈനിംങ്ങ്
സ്കൗട്ട്,ഗൈഡ്,ബുള്‍ബുള്‍&റോവര്‍
ബുള്‍ ബുള്‍-- സ്കൗട്ട്-- ഗൈഡ്-- റോവര്‍--
മുഖം
|}
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|