എം ഐ യു പി എസ് ഇയ്യാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എം ഐ യു പി എസ് ഇയ്യാട്/എന്റെ ഗ്രാമം

ഇയ്യാട്

iyyadഇന്ത്യയിലെ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമം/ഗ്രാമമാണ് ഇയ്യദ്. ശിവപുരം പഞ്ചായത്തിൻ്റെ കീഴിലാണ് ഇത് വരുന്നത്. മലബാറിലെ പഴയ ഒരു താലൂക്ക് ആണ് കുറുമ്പ്രനാട് .നേരത്തേ കുറുമ്പ്രനാട് താലൂക്കിൽപ്പെട്ട പ്രദേശമാണ് ഇയ്യാട് .അംശങ്ങൾ വില്ലേജുകളായി പുനർ നിർണയിച്ചപ്പോൾ ഇയ്യാട് അംശം കൂടി ശിവപുരം വില്ലേജിനോട് ചേർന്നു. പുതുതായി രൂപീകരിച്ച താമരശ്ശേരി താലൂക്കിലാണ് ഇപ്പോൾ ശിവപുരം വില്ലേജ് ഉൾപ്പെടുന്നത്.  ഇയ്യാട് ദേശത്തുള്ള വലിയ കരിങ്കൽ മലയായ മാളൂർ മല പ്രസിദ്ധമാണ്. കടൽനിരപ്പിൽ നിന്നും 400 അടിയോളം പൊക്കത്തിൽ സ്ഥിതിചെയ്യുന്ന മാളൂർ മലയുടെ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കാൻ ധാരാളം സന്ദർശകർ എത്തുന്നുണ്ട്. മാളൂർ മലയിൽ നിന്നും തുടങ്ങുന്ന മഴവെള്ള ചാലുകൾ കാരാട് മല, മഞ്ഞമ്പ്ര മല എന്നിവയുടെ പാർശ്വത്തിൽ കൂടി ഒഴുകി പടിഞ്ഞാറ് കരിയാത്തൻകാവ് വഴി ബാലുശ്ശേരിയിൽ എത്തുന്നു . വീര്യമ്പ്രം, വള്ളിയോത്ത് ,കപ്പുറം മങ്ങാട് എന്നീ പ്രദേശങ്ങൾ അതിർത്തി പങ്കിടുന്നു. കോഴിക്കോട് ജില്ലാ ആസ്ഥാനത്ത് നിന്ന് വടക്കോട്ട് 30 കിലോമീറ്റർ .ബാലുശ്ശേരിയിൽ നിന്ന് 8 കിലോമീറ്റർ.

ഭൂമിശാസ്ത്രം

പ്രകൃതിരമണീയമായ ഒരു സ്ഥലമാണ് എൻറെ ഗ്രാമം. മുളോപ്പാറ എന്ന പ്രദേശം ഇയാടിന് ഭംഗി കൂട്ടുന്നു. മലകളും തോടുകളും വിശാലമായ പാഠവരമ്പുകളും എല്ലാം ഉൾക്കൊണ്ടതാണ് എൻറെ ഗ്രാമം


പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • സഹകരണ ബാങ്ക്
  • ഹെൽത്ത് സെൻറർ

• ശ്രദ്ധേയരായ വ്യക്തികൾ

• ആരാധനാലയങ്ങൾ

  • അയ്യപ്പഭജനമഠം
  • മോളൂ പാറ ക്ഷേത്രം
  • കൊയിലോത്ത് അമ്പലം

• വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എം ഐ യു പി സ്കൂൾ ഇയ്യാട്
  • സിസി യുപി സ്കൂൾ ഈയാട്

ചിത്രശാല