ജി.എൽ.പി.എസ് ചോളമുണ്ട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കാരപ്പുറം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ളോക്കിലാണ് മൂത്തേടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.1979 ഒക്ടോബർ 28-നാണ് മൂത്തേടം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

ഭൂമിശാസ്ത്രം

പഞ്ചായത്തിന് 52.24 ച.കി. മീറ്റർ വിസ്തൃതി ഉണ്ട്. വടക്ക് എടക്കര, വഴിക്കടവ്, കരുളായ് പഞ്ചായത്തുകളും, തെക്ക് അമരമ്പലം  പഞ്ചായത്തും കിഴക്ക് കരുളായ് പഞ്ചായത്തും, പടിഞ്ഞാറ് നിലമ്പൂർ, പോത്തുകല്ല് പഞ്ചായത്തുമാണ്  പഞ്ചായത്തിന്റെ അതിരുകൾ. 22088 വരുന്ന ജനസംഖ്യയിൽ 11374 പേർ സ്ത്രീകളും 10714 പേർ പുരുഷൻമാരുമാണ്. മൊത്തം ജനതയുടെ സാക്ഷരതാ നിരക്ക് 90% ആണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയിലാണ്  മൂത്തേടം ഗ്രാമപഞ്ചായത്ത്. ഉയർന്ന പ്രദേശങ്ങൾ, സമതലം, തീരസമതലം, ചരിവുകൾ, താഴ്വരകൾ, എന്നിവ 9000 ഏക്കറും, 3000 ഏക്കർ വനപ്രദേശവും പഞ്ചായത്ത് അതിർത്തിയിലുണ്ട്. ചരൽ കലർന്ന മണ്ണും, പുഴയോരങ്ങളിൽ എക്കൽ മണ്ണും ചില സ്ഥലങ്ങളിൽ മണൽ പ്രദേശവും കാണപ്പെടുന്നു. പഞ്ചായത്തിന്റെ പ്രധാന കാർഷിക വിളകൾ നെല്ല്, തെങ്ങ്, റബ്ബർ, കവുങ്ങ്, വാഴ, പച്ചക്കറികൾ എന്നിവയാണ്. പഞ്ചായത്തിലൂടെ ഒഴുകുന്ന പുന്നപ്പുഴ, കരിമ്പുഴ, ഈങ്ങാർ പുഴ എന്നിവ ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകളാണ്. ചെറുതും വലുതുമായ 5 കുളങ്ങളും പഞ്ചായത്തിലുണ്ട്. 23 പൊതു കിണറുകളും 22 പൊതു കുടിവെള്ള ടാപ്പുകളും പഞ്ചായത്ത് നിവാസികൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നു. പഞ്ചായത്തിൽ ജലസേചന സൌകര്യം ലഭ്യമാക്കുന്ന കനാലാണ് ചേലക്കടവ്- ചെമ്മംത്തിട്ട കനാൽ. പഞ്ചായത്തിലെ പ്രധാന കുന്ന് ചീനിക്കുന്നും മല കോട്ടമലയുമാണ്. പഞ്ചായത്തിന്റ മൊത്തം വിസ്തൃതിയുടെ 20% വനപ്രദേശമാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • മൂത്തേടം ഗ്രാമ പഞ്ചായത്ത് കാര്യാലയം
  • കാരപ്പുറം പോസ്റ്റോഫീസ്
  • കുടുംബാരോഗ്യകേന്ത്രം.

ശ്രദ്ധേയരായ വ്യക്തികൾ

  • സീതിക്കോയ തങ്ങൾ
  • ഗഫൂർ കല്ലറ
  • ഷരീഫ് മാഞ്ചേരി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എൽ.പി സ്കൂൾ ചോളമുണ്ട.
  • ക്രസന്റ് യു.പി സ്കൂൾ കാരപ്പുറം.

ചിത്രശാല