ഗവ. യു പി സ്കൂൾ ,പുഴാതി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyakoyadankoroth (സംവാദം | സംഭാവനകൾ) (my village)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുഴാതി കക്കാട്

കണ്ണൂർ നഗരത്തിൽ നിന്നും 3 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കക്കാട്. ഇവിടെയുള്ള ജനങ്ങളിലധികവും കണ്ണൂർ നഗരത്തിലെ കച്ചവടത്തെയും മറ്റും ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഒരുകാലത്ത് കക്കാട് കണ്ണൂരിലെ പ്രധാന വ്യാപാരമേഖലയായിരുന്നു. കക്കാട് പുഴ വഴി ദൂരനാടുകളിൽ നിന്നുപോലും ചരക്കുകൾ എത്തിയിരുന്നു. പുഴയെ ആശ്രയിച്ച് ഇപ്പോളും ഇവിടെ ധാരാളം മരവ്യവസായശാലകളുണ്ട്. ഇവിടെ മുസ്ലിം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമായതുകൊണ്ടുതന്നെ ധാരാളം മുസ്ലിം പള്ളികളുണ്ട്. കക്കാട് നഗരത്തിലെ പകുതിയിൽ കൂടുതൽ കടകളും കെട്ടിടങ്ങളും കക്കാട് ജുമഅ മസ്ജിദിന്റെ സംരക്ഷണത്തിലും അധീനതയിലുള്ളതും ആണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • കക്കാട് ഗവണ്മെന്റ് യു പി സ്കൂൾ
  • ഭാരതീയ വിദ്യാഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • അമൃത വിദ്യാലയം ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • വി.പി. മഹ്മൂദ് ഹാജി മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • കൗസർ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • അക്കാദമി ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • നളന്ദ ടൂട്ടൊരിഅൽ
  • തഹ്തീബുൽ ഉലൂം മദ്രസ

പ്രധാന സ്ഥാപനങ്ങൾ

  • കണ്ണൂർ സ്പിന്നിങ് & വീവിങ് മിൽ
  • ധനലക്ഷ്മി കോട്ടൺ മിൽ
  • ദാറുൽ നജ്ജത് യതീം ഖാന
  • ഷാലിമാർ വുഡ് ഇൻഡസ്ട്രി
  • കോഹിനൂർ പ്ലൈവുഡ് & ഫൈബർ പ്രോഡക്റ്റ്
  • മൈദ ഫാക്ടറി
  • ധനലക്ഷ്മി ഹൌസ്