പി.കെ.ഡി.യു.പി.എസ്. കൊല്ലങ്കോട്/എന്റെ ഗ്രാമം

20:39, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Induk (സംവാദം | സംഭാവനകൾ) ('== '''കൊല്ലങ്കോട്''' == കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് '''കൊല്ലങ്കോട്'''. പാലക്കാട് പട്ടണത്തിൽ നിന്നും 19 കി.മി. അകലെയാണ് കൊല്ലങ്കോട്.പരമ്പരാഗത കേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൊല്ലങ്കോട്

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൊല്ലങ്കോട്. പാലക്കാട് പട്ടണത്തിൽ നിന്നും 19 കി.മി. അകലെയാണ് കൊല്ലങ്കോട്.പരമ്പരാഗത കേരള വാസ്തുവിദ്യയിൽ നിർമ്മിച്ച കൊല്ലങ്കോട് കൊട്ടാരം ഇവിടെയാണ്‌. ഈ സ്ഥലത്തുജീവിച്ചിരുന്ന കൊല്ലൻ സമുദായത്തിൽനിന്നാണ് കൊല്ലങ്കോടിന് പേരുലഭിച്ചത്

എത്തിച്ചേരാനുള്ള വഴി

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: കൊല്ലങ്കോട് - 2 കിലോമീറ്റർ അകലെ.
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂർ, പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 55 കി.മി. അകലെ.

ചരിത്രം

ഇന്നത്തെ തിരുവനന്തപുരം ജില്ലയിലെ പൂവ്വാർ മുതൽ കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണം വരെ ഉള്ള കടലോര പ്രദേശം കലിംഗരാജപുരം എന്ന പേരിൽ അറിയപ്പെട്ടിരുന്നു.

കലിംഗ യുദ്ധത്തിൽ പരാജയപ്പെട്ട ചിലർ അഭയംതേടി ഇവിടെ വന്നു ചേർന്നു . അന്ന് ഇവിടത്തെ മഹാരാജാവ് അവർക്ക് താമസിക്കാനുള്ള സ്ഥലം ഈ പ്രദേശത്തു അനുവദിച്ചു നൽകി. അതിനുശേഷം ഈ പ്രദേശം 'കലിംഗരാജപുരം' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.ഇവർ തങ്ങളുടെ കുല ദൈവമായ കാളിയെ ആരാധിച്ചിരുന്നുവത്രെ. പിന്നീട് ഈ പ്രദേശത്ത് ഉണ്ടായ ശക്തമായ കടൽ ക്ഷോഭം കാരണം ഈ പ്രദേശം മുഴുവൻ മണ്ണിനടിയിൽ അകപ്പെട്ടു.കൊല്ലങ്കോടിനടുത്തുള്ള ഒരു സ്ഥലം ഇപ്പോഴും കലിംഗരാജപുരം എന്നറിയപ്പെടുന്നുണ്ട്. അവരുടെ കുല ദൈവമായിരുന്ന കാളിയാണു ഇപ്പോൾ കൊല്ലങ്കോട് വാണരുളുന്ന ശ്രീ ഭദ്രകാളി ദേവി എന്നും പറയുന്നുണ്ട്.ശ്രീ പട്ടം ജി രാമചന്ദ്രൻ നായർ രചിച്ച 'തിരുവനന്തപുരത്തിന്റെ ഇതിഹാസം' എന്ന പുസ്തകത്തിലാണ് ഇതിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

കൊല്ലങ്കോട്‌ ഇലുപ്പമൂട്ടിൽ ശ്രീ.നാരായണ പിള്ള:

കൊല്ലങ്കോട് മുടിപ്പുരയുടെ ഭരണകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന മുൻ കാല സ്ഥാനിമാരിൽ പ്രമുഖനായിരുന്നു നാരായണപിള്ള. വളരെ വർഷങ്ങൾക്കു മുൻപ് കൊല്ലങ്കോട് പഴയ മുടിപ്പുര അഗ്നിക്കിരയായത്രേ.തുടർന്ന് ഇലുപ്പമൂട്ടിൽ ശ്രീ നാരായണ പിള്ളയുടെ നേതൃത്വത്തിൽ മുടിപ്പുര നവീകരിച്ചതെന്ന് പറയപ്പെടുന്നു. കൊല്ലങ്കോട് മുടിപ്പുരയിൽ ലിഖിതമായ ഒരു ഭരണഘടന നിലവിൽ വന്നതും ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. കൊല്ലവർഷം 1126 ചിങ്ങമാസം 17 ആം തിയതി കൊല്ലങ്കോട് സബ് രജിസ്റ്റർ ഓഫീസിൽ ഭരണ ഉടമ്പടി രജിസ്റ്റർ ചെയ്തു. ശ്രീ നാരായണ പിള്ളയുടെ പൗത്രി കൂടിയായ ശ്രീമതി കരുത്തിലവാടി ഓമന അമ്മ(Omana Amma) രചിച്ച് സകേതം പബ്ലിക്കേഷൻ പ്രസദ്ധീകരിച്ച 'കൊല്ലങ്കോട്ടമ്മ' എന്ന പുസ്തകത്തിൽ ഇദ്ദേഹത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.