Schoolwiki സംരംഭത്തിൽ നിന്ന്
നെല്ലാറച്ചാൽ
വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് നെല്ലാറച്ചാൽ .ഒരുകാലത്ത് നിലമ്പൂർ കോവിലകത്തിൻ്റെ നെല്ലറ ആയിരുന്നു ഇവിടം. കോവിലകത്തേക്ക് ആവശ്യമായ നെൽ ഉത്പാദിപ്പിച്ചിരുന്ന സ്ഥലം ക്രമേണ നെല്ലാറച്ചാൽ ആയി .ആദിവാസി വിഭാഗങ്ങളും കർഷകരും വളരെയധികം തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് നെല്ലാറച്ചാൽ. വയനാടിന്റെ നെല്ലുല്പാദനം കൂട്ടാനായി കാരാപ്പുഴ അണക്കെട്ട് ആരംഭിച്ചപ്പോൾ നെല്ലറയിലെ നെൽകൃഷിക്ക് വിരാമമായി. ഇന്ന് കാരാപ്പുഴ യുടെ ദൃശ്യഭംഗി നിറഞ്ഞ ഗ്രാമപ്രദേശം .
ഒരു കാലത്ത് നെൽകൃഷി ജീവിതമാർഗ്ഗമാക്കിയ ജനങ്ങനൾ . വയലുകൾ പച്ചപ്പണിഞ്ഞ് സുന്ദരമാക്കിയ ഈ നാടിന് നെല്ലറ എന്ന പേരിനുപകരം മറ്റെന്തു ചേരും ?