ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ/സയൻസ് ക്ലബ്ബ്
2023 -24 അധ്യയന വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉത്‌ഘാടനം 2023 ജൂൺ 26 വ്യാഴാഴ്ച നടത്തുകയുണ്ടായി. കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തിക്കൊണ്ടുവരുവാൻ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള ശാസ്ത്രലാബിന്റെയും ഹൈടെക് ക്ലാസ്സ്മുറിയുടെയും കമ്പ്യൂട്ടർ ലാബിന്റെയും സഹായത്താൽ ശാസ്ത്രലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്ക് പഠനയോഗ്യമാക്കുവാൻ സഹായിക്കുന്നതിന് ശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും, ശാസ്ത്രകൗതുകം പരിപോഷിപ്പിക്കുന്നതിനുമായി എല്ലാ ക്ലാസ്സുകളിലെയും നിശ്ചിത കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ മാസവും ശാസ്ത്ര ക്വിസ് നടത്തിവരുന്നു. ജൂലൈ 29 ശനിയാഴ്ച കൈപ്പുഴ സെന്റ് ജോർജ് വി എച്ച് എസ് എസ്സിൽ നടന്ന കലാം ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ രണ്ടു കുട്ടികൾ പങ്കെടുത്തു. ഹിരോഷിമാ - നാഗാസാക്കി ദിനത്തോടനുബന്ധിച്ചു പോസ്റ്റർ തയ്യാറാക്കി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. സ്കൂൾ തല ശാസ്ത്രമേളയും എക്സിബിഷനും സെപ്റ്റംബർ 30 ശനിയാഴ്ച നടത്തുകയുണ്ടായി. അതിൽ വിജയികളായ വിദ്യാർത്ഥികളെ സബ്ജിലാ ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും അതിൽ ഹൈസ്കൂൾ വിഭാഗത്തിന് ഓവറോൾ രണ്ടാം സ്ഥാനം ലഭിക്കുകയുമുണ്ടായി. സബ്ജില്ലാ ശാസ്ത്രമേളയിൽ A ഗ്രേഡ് ലഭിച്ച പ്രൊജക്റ്റ്, ഇമ്പ്രവൈസ്ഡ് എസ്‌പിരിമെന്റസ് എന്നീ ഇനങ്ങളിൽ കുട്ടികളെ ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. UP വിഭാഗത്തിൽ 17/01/2024 വ്യാഴാഴ്ച BRC നിർദ്ദേശത്തോടെ പ്രത്യേക സയൻസ് എക്സിബിഷൻ നടത്തപ്പെട്ടു. എല്ലാ കുട്ടികളും ഇതിൽ പങ്കെടുത്തു. ക്ലാസ് തല സയൻസ് ക്വിസ് മത്സരങ്ങൾ V ,VI ക്ലാസ്സുകളിൽ ഗ്രൂപ്പ് തിരിഞ്ഞും VII ആം ക്ലാസ്സിൽ വ്യക്തിഗതമായും നടത്തപ്പെട്ടു. ക്ലാസ് തലത്തിൽ സംഘടിപ്പിച്ച സയൻസ് പ്രൊജക്റ്റ് കുട്ടികൾക്ക് ശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളർത്തുവാൻ ഉതകുന്നതായിരുന്നു.