വിദ്യാരംഗം കലാസാഹിത്യവേദി 2023-24

വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചി വളർത്തുക എന്നലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.കുട്ടികളുടെ സർഗാത്മകതയും വിജ്ഞാന തൃഷ്ണയും പരിപോഷിപ്പിക്കുന്നപ്രവർത്തനങ്ങൾക്കാണ് ഇതിൽ പ്രാധാന്യം നൽകിയത്.2023-24 അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂൺ 19 വായനാദിനത്തിൽ എസ് എൽ പുരം സ്കൂളിലെ മുൻ എച്ച് എം ഇൻ ചാർജ്,മലയാള അധ്യാപകൻ,മികച്ച പ്രാസംഗികൻ എന്നീ നിലകളിൽ ശ്രദ്ധേയ വ്യക്തിത്വമായ ശ്രീ ടി ബി ദിലീപ് കുമാർ നിർവ്വഹിച്ചു.നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വായനാസംസ്കാരത്തെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെ കുറിച്ചും പ്രഭാഷണം നടത്തി.

വായനാദിനം -ജൂൺ 19

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽവായനാദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.LP/UP/HS തലങ്ങളിൽ വായനദിന ക്വിസ് മത്സരം , പ്രസംഗ മത്സരം ,ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരം , ഉപന്യാസ മത്സരം എന്നിവ നടത്തി. 'വായന കൂടാരം' , 'പുസ്തക റാലി'തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.2023 ആഗസ്റ്റ് മാസാദ്യം നടന്ന സ്കൂൾ തലസെമിനാറിൽ 'കുമാരനാശാനും മലയാള കവിതയും' എന്ന വിഷയത്തിൽ പത്തോളം മികച്ച പ്രബന്ധങ്ങൾ ചർച്ച ചെയ്യപ്പെട്ടു.

സർഗ്ഗോത്സവം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26,28, 29 തീയതികളിൽ സർഗോത്സവം നടത്തി. LP തലത്തിൽപദ്യപാരായണം ,കഥ പറച്ചിൽ മത്സരങ്ങൾ, UP/HS തലങ്ങളിൽ കഥാരചന, കാവ്യാലാപനം, നാടൻപാട്ട് ,പുസ്തക ആസ്വാദനം തയ്യാറാക്കൽ മത്സരങ്ങൾ സംഘടിപ്പിച്ചു.

കേരളപ്പിറവി ദിനാഘോഷം

കേരളപ്പിറവിദിനാഘോഷത്തോടനുബന്ധിച്ച് നവംബർ ഒന്നാം തീയതി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി നടന്നു.മാഗസിൻ നിർമ്മാണം, ക്വിസ് - എൻ്റെ കേരളം, കേരളീയ ഗാനം, പ്രസംഗം, കേരളീയ വേഷപ്പകർച്ച തുടങ്ങിയ വ്യത്യസ്തമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.കേരള സംസ്കാരവും ഭാഷയും എന്ന വിഷയത്തെക്കുറിച്ച് മികച്ച പ്രഭാഷണം കവിയും പ്രാസംഗികനുമായ ശ്രീ ടി വി പാർത്ഥൻ നടത്തുകയുണ്ടായി.