സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 31 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjoseph38 (സംവാദം | സംഭാവനകൾ) ('U P,ഹൈസ്കൂൾ ക്ലാസുകളിൽ നിന്ന് 60 കുട്ടികൾ അടങ്ങുന്ന Science Club സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ്, പരിസ്ഥിതി സംര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

U P,ഹൈസ്കൂൾ ക്ലാസുകളിൽ നിന്ന് 60 കുട്ടികൾ അടങ്ങുന്ന Science Club സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ്, പരിസ്ഥിതി സംരക്ഷണ റാലി,വൃക്ഷത്തൈ നടീൽ, പ്ലാസ്റ്റിക് നിർമ്മാർജ്ജന പദ്ധതി എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു . ജൂലൈ 4 മാഡം ക്യൂറി ദിനമായി ആചരിച്ചു . മാഡം ക്യൂറിയുടെ ജീവചരിത്രം, റേഡിയം എന്ന മൂലകത്തിന്റെ കണ്ടുപിടുത്തം എന്നിവ ഉൾക്കൊള്ളുന്ന ഒരു ശാസ്ത്ര നാടകം അന്നേ ദിവസം സ്കൂളിൽ അവതരിപ്പിച്ചു .സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായി ആചരിച്ചു . ഓസോൺ പാളിയുടെ സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു . സെമിനാർ ,പോസ്റ്റർ രചന മത്സരം, ഓസോൺ ദിന ക്വിസ് മത്സരം എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു October 4 മുതൽ 10 വരെ Space week ആഘോഷിച്ചു. ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടം എന്ന വിഷയത്തെ ആസ്പദമാക്കി ISRO യിലെ സീനിയർ Scientist മരിയ ഫിലിപ്പ് കുട്ടികൾക്ക് Class നൽകി. ഹൈസ്കൂൾ, U P വിഭാഗങ്ങൾക്ക് സ്പേസ് ക്വിസ് മത്സരം നടത്തി. ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ നേട്ടങ്ങൾ ചിത്രപ്രദർശനത്തിലൂടെ സ്കൂളിൽ അവതരിപ്പിച്ചു. സബ്ജില്ലാ ശാസ്ത്രമേളയിൽ Science drama, സെമിനാർ, വർക്കിംഗ് മോഡൽ,സ്റ്റിൽ മോഡൽ, Research type Project, Improvised experiment,എന്നീ വിഭാഗത്തിൽകുട്ടികൾ മത്സരിക്കുകയും മികച്ച grade കരസ്ഥമാക്കുകയും ചെയ്തു