സെന്റ് സേവ്യേഴ്‌സ് എൽ പി എസ്സ് കുറുപ്പന്തറ

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45309 (സംവാദം | സംഭാവനകൾ)
സെന്റ് സേവ്യേഴ്‌സ് എൽ പി എസ്സ് കുറുപ്പന്തറ
വിലാസം
കുറുപ്പന്തറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-01-201745309




കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നതും കാർഷിക വിപണന മേഖലയാൽ സുസജ്‌ജമായ കുറുപ്പന്തറ പ്രദേശത്തെ കുട്ടികൾക്ക് പഠന മൂല്യാധിഷ്ഠിത പ്രവർത്തനങ്ങൾ നൽകി വരുന്നതും, നിരവധി മഹത് വ്യക്തികളെ സമൂഹത്തിന്റെ നാനാതലത്തിലേക്കു കൈപിടിച്ച് നയിച്ചതുമായ ഒരു വിദ്യാലയമാണിത്.

ചരിത്രം

കുറുപ്പന്തറ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ഈ  പ്രദേശത്തെ കത്തോലിക്കാ വിശ്വസികൾ  പള്ളിവക സ്ഥലത്തു ആരംഭിച്ച സ്കൂൾ ആണ് സെൻറ്  സേവ്യർ എൽ  പി സ്കൂൾ.1900 ആണ്ടിൽ മണ്ണാറപ്പാറ പള്ളിയുടെ അടുത്ത് ഒരു കളരി ആയി ആരംഭിച്ച ഈ സ്കൂൾ  1906  എൽ പി സ്കൂൾ ആയും 1954 ൽ യു പി ആയും ഉയർത്തപ്പെട്ടു തുടർന്ന് 1964 ൽ അല്പം അകലെ ഉള്ള കുന്നേൽപുരയിടത്തിൽ കെട്ടിടം പണിതു യു പി സെക്ഷൻ അങ്ങോട്ട് മാറ്റി പിന്നീട് 200 അടി നീളത്തിൽ ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചു. 
   ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഒരു ഡിവിഷൻ മലയാളം മീഡിയവും ആയി ഇന്ന് ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. കലാ  കായിക ബൗദ്ധിക മേഖലകളിൽ ഈ സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി ശ്രദ്ധിക്കുന്ന അർപ്പണബോധമുള്ള അധ്യാപകരാണ് ഈ സ്കൂളിൽ ഉള്ളത്.
    ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ  മാനേജർ ആയി റവ ഫാ ജോസഫ് പാനാമ്പുഴയും ഹെഡ്മിസ്ട്രസ് ആയി സി മോളി അഗസ്റ്റിനും സേവനം ചെയ്തുവരുന്നു.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍  : 1916 വരെ ലഭ്യമല്ല

  1. ശ്രീ പി ജി കൃഷ്ണപിള്ള
  2. ശ്രീ കെ ഓ ഗോവിന്ദൻ നായർ
  3. ശ്രീ കെ സി സിറിയക് കരോടൻ
  4. ശ്രീ ടി എം മാത്യു
  5. ശ്രീ പി ജോസഫ്
  6. റവ ഫാ ജേക്കബ് മൂന്ന്‌പീടിക
  7. ശ്രീ ടി സി കുര്യാക്കോസ് തയ്യിൽ 1959 -1969
  8. സി എൽസി തയ്യിൽ 1969 -1980
  9. സി അന്നമ്മ പി ജെ 1980 -1983
  10. സി ചേച്ചമ്മ തോമസ് 1983 -1992
  11. സി ത്രേസിയാമ്മ ജോസഫ് 1992 -1996
  12. സി അന്നമ്മ തോമസ് 1996 -2003
  13. സി ജെസിയമ്മ തോമസ് 2003 -2007
  14. സി ഗ്രേസിക്കുട്ടി വി എം 2007 -2009
  15. സി മോളി അഗസ്റ്റിൻ 2009 -

നേട്ടങ്ങള്‍

2015 -16 ഉപ ജില്ലാ കായിക മേളയിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ.അശ്വതി ജെയിംസ്
  2. ഡോ.നിമ്മി മെറിൻ മാത്യു
  3. ഡോ.ജോബിൻ ജോസഫ്

വഴികാട്ടി