എം.ജെ.എം.എ.എം. എൽ.പി. സ്കൂൾ പള്ളിമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48220 (സംവാദം | സംഭാവനകൾ)


എം.ജെ.എം.എ.എം. എൽ.പി. സ്കൂൾ പള്ളിമുക്ക്
വിലാസം
പള്ളിമുക്ക്
സ്ഥാപിതം29 - ജൂലായ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201748220





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയില്‍‌ അരീക്കോട് ഉപജില്ലയിലെ എടവണ്ണ പഞ്ചായത്തില്‍‌ XIX-ാ വാര്‍ഡില്‍‌ 1983 ജൂലായ് 29 ന് വി.എം.സി പൂക്കോയ തങ്ങളുടെ മാനേജ് മെന്‍റിന്‍ കീഴില്‍‌ സ്കൂള്‍ സ്ഥാപിതമായി. നിലവില്‍‌ മുത്തുക്കോയ തങ്ങളാണ് മാനേജറായിട്ടുള്ളത്. ഹെഡ് മാസ്റ്ററടക്കം അഞ്ച് അധ്യാപകര്‍, സ്ഥിരം ജീവനക്കാരായും കമ്പ്യൂട്ടര്‍ ടീച്ചര്‍, പാചകക്കാരി മുതലായ താല്‍‌ക്കാലിക ജീവനക്കാരായും സേവനമനുഷ്ടിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ഒരു ഒാഫീസ് മുറിയടക്കം അഞ്ച് മുറികള്‍ ഈ സ്ഥാപനത്തില്‍ അടച്ചുറപ്പാക്കിയിട്ടുണ്ട്. സ്കൂളിന് ഒരേക്കര്‍ ഭൂമി സ്വന്തമായിട്ടുണ്ടെങ്കിലും മുക്കാല്‍ ഭാഗത്തോളം ഭൂമി ഉപയോഗശൂന്യമാണ്. മികച്ച രീതിയിലുള്ള പാചകപ്പുരയും, സ്റ്റോര്‍മുറിയും, മൂത്രപ്പുരകളും, സ്റ്റേജ് കം വായനശാലയും, സ്ഥാപനത്തെ ഭൗതികസാഹചര്യത്തില്‍ മികച്ചതാക്കുന്നു. കുടിവെള്ളം ലഭ്യമാണ്. കമ്പ്യൂട്ടര്‍ ലാബും, ടെലിവിഷനും, ലാപ് ടോപ്പും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. സ്കൂള്‍ വരെ റോഡ് ടാറിംഗ് ചെയ്തതിനാല്‍‌ യാത്രചെയ്യുന്നതിന് എളുപ്പമാണ്. സ്കുള്‍ വെെദ്യുതീകരിച്ചതും ലൌഡ് സ്പീക്കറുടെ ലഭ്യതയും ഉറപ്പു വരുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കായി കളിയുപകരണങ്ങളും,സ്ളെെഡും സ്കൂളില്‍‌ ലഭ്യമാക്കി. സ്കൂളിനായി ചുറ്റുമതിലും, കളിസ്ഥലവും ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭം കുറിച്ചിട്ടുണ്ട്. മാനേജ് മെന്‍റിന്‍റെയും അധ്യാപകരുടെയും നാട്ടുക്കാരുടെയും കൂട്ടായ ശ്രമം കൊണ്ട് വളരെ കുറഞ്ഞ കാലയളവില്‍ സ്കൂളിനെ ഭൗതികസാഹചര്യത്തില്‍ മെച്ചപ്പെടുത്താന്‍ ജനങ്ങള്‍ക്ക് സാധിച്ചതില്‍ അതിയായി സന്തോഷിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികളള്‍

ഈ സ്ഥാപനത്തില്‍‌ നിന്നും പഠിച്ചുപോയ ധാരാളം വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരായും, എഞ്ചിനീയര്‍മാരായും ഡോക്ടര്‍മാരായും വിവിധ മേഖലകളില്‍‌ ജോലി ചെയ്ത് വരുന്നുണ്ട്. കൂടാതെ കലാരംഗത്തും, കായിക രംഗത്തും അറിയപ്പെടുന്ന ധാരാളം പ്രതിഭകള്‍ സ്കൂളിന്‍റെ സംഭാവനയായിട്ടുണ്ട്

നേട്ടങ്ങൾ .അവാർഡുകൾ.

1983 മുതലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചു തുടങ്ങിയതെങ്കിലും 1996 ല്‍‌ എടവണ്ണ പഞ്ചായത്തിലെ മികച്ച സ്കൂളായി മഞ്ചേരി BRC തെരഞ്ഞെടുത്തിരുന്നു. LSS സ്കോളര്‍ഷിപ്പ് പരീക്ഷയില്‍‌ നിരവധി കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. കലാ-കായിക മത്സരങ്ങളില്‍‌ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും മികച്ച നിലവാരം പുലര്‍ത്തി.

വഴികാട്ടി